
വാഷിങ്ടൺ: അമേരിക്കയെ ഞെട്ടിച്ച് യുഎസ് ഭരണ സിരാ കേന്ദ്രമായ വൈറ്റ് ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്. അക്രമിയടക്കം രണ്ട് പേർക്ക് വെടിയേറ്റു. അക്രമി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 30ഓളം തവണ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികൾ. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ശക്തമായ വെടിവെപ്പ് ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈറ്റ് ഹൗസിൽ ട്രംപ് ഉണ്ടായിരിക്കെയാണ് സംഭവം. ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട് ട്രംപ് ഓഫിസിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ അദ്ദേഹം സുരക്ഷിതനാണെന്നും അധികൃതർ വ്യക്തമാക്കി. മാധ്യമപ്രവർത്തകരും ഈ സമയം വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നു. റിപ്പോർട്ടിങ്ങിലായിരുന്ന എബിസി ന്യൂസ് ലേഖിക സെലീന വാങ് ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ തുടർച്ചയായി വെടിയൊച്ചകൾ കേട്ടതായി പറഞ്ഞു. എഫ്.ബി.ഐ സംഘം സംഭവസ്ഥലത്തെത്തി. സീക്രട്ട് സർവീസ് ആവശ്യമായ നടപടി സ്വീകരിക്കുന്നതായി എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam