റഷ്യയിൽ സ്കൂളിൽ വെടിവെപ്പ്; ആറ് മരണം, ഇരുപതിലധികം പേർക്ക് പരിക്ക്

By Web TeamFirst Published Sep 26, 2022, 2:26 PM IST
Highlights

വെ‌ടിവച്ചയാളെ ഇനിയും പിടികൂടാനായിട്ടില്ല. സ്ഥലത്തേക്ക് ഉട്മുർഷ്യ ​ഗവർണർ അലക്സാണ്ടർ ബ്രെച്ചലോവ് എത്തിയിട്ടുണ്ട്. ഉട്മുർഷ്യയുടെ തലസ്ഥാനമാണ് ഇഷെവ്സ്ക്.

മോസ്കോ: റഷ്യയിലെ സ്കൂളിൽ അജ്ഞാതന്റെ വെടിയേറ്റ് ആറ് പേർ കൊല്ലപ്പെട്ടു. റഷ്യൻ ന​ഗരമായ ഇഷെവ്സ്കിലാണ് സംഭവമെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വെ‌ടിവച്ചയാളെ ഇനിയും പിടികൂടാനായിട്ടില്ല. സ്ഥലത്തേക്ക് ഉട്മുർഷ്യ ​ഗവർണർ അലക്സാണ്ടർ ബ്രെച്ചലോവ് എത്തിയിട്ടുണ്ട്. ഉട്മുർഷ്യയുടെ തലസ്ഥാനമാണ് ഇഷെവ്സ്ക്. സുരക്ഷാസേനയും ആംബുലൻസുകളും സ്ഥലത്തുണ്ട്. വെടിവെപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

യുക്രൈന്‍ അധിനിവേശം എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ യുക്രൈന്‍ സൈനികര്‍ക്ക് മുന്നില്‍ റഷ്യ പരാജയം നേരിടുകയാണ്. അതിനിടെയാണ് വെടിവെപ്പ് വാർത്തയും പുറത്തുവന്നിരിക്കുന്നത്. ഹിതപരിശോധന നടത്തി യുക്രൈന്‍ അധിനിവേശ പ്രദേശങ്ങള്‍ തങ്ങളുടേതാക്കാനുള്ള ശ്രമങ്ങള്‍ റഷ്യ ശക്തമാക്കിയിട്ടുണ്ട്. റഷ്യയിൽ ചേരുന്നത് സംബന്ധിച്ച് സ്വയം പ്രഖ്യാപിത "റഫറണ്ടം" നടത്തുന്നതിനായി രാജ്യത്തെ അധിനിവേശ പ്രദേശങ്ങളിൽ റഷ്യന്‍ സായുധ സൈനികർ വീടുവീടാന്തരം കയറി വോട്ട് ശേഖരിക്കുന്നതായി യുക്രൈൻകാരാണ് റിപ്പോർട്ട് ചെയ്തത്. 2014 ല്‍ യുക്രൈന്‍ പ്രദേശമായിരുന്ന ക്രിമിയ സ്വന്തമാക്കുന്നതിനും റഷ്യ ഇതേ നയമാണ് സ്വീകരിച്ചിരുന്നത്.  “നിങ്ങൾ വാക്കാൽ ഉത്തരം പറയണം, പട്ടാളക്കാരൻ ഉത്തരം അത് പേപ്പറില്‍ അടയാളപ്പെടുത്തി സൂക്ഷിക്കുന്നു,” എന്ന് എനെർഹോദറിലെ ഒരു സ്ത്രീ റഫറണ്ടത്തെ കുറിച്ച് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.  സ്വയം പ്രഖ്യാപിത പ്രദേശമായി പ്രഖ്യാപിച്ച നേരത്തെ യുക്രൈന്‍റെ ഭാഗവും പിന്നീട് റഷ്യന്‍ വിമത പ്രദേശവുമായ ലുഹാൻസ്ക്, ഡൊനെറ്റ്സ്ക്  മേഖലകളിലെ പീപ്പിൾസ് റിപ്പബ്ലിക്കുകളിലാണ് റഷ്യ വോട്ടെടുപ്പ് നടത്തുന്നത്. "ഒരു ഫെഡറൽ വിഷയമായി റഷ്യയിലേക്കുള്ള തങ്ങളുടെ റിപ്പബ്ലിക്കിന്‍റെ പ്രവേശനത്തെ പിന്തുണയ്ക്കുന്നുണ്ടോ" എന്നാണ് റഷ്യന്‍ സൈനികര്‍ യുക്രൈനികളോട് ചോദിക്കുന്നത്. 

Read Also: യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമാകാൻ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

അതേസമയം, റഷ്യൻ  നഗരങ്ങളിൽ വ്യാപക പ്രതിഷേധം നടക്കുകയാണ്. പുടിൻ വിരുദ്ധ മുദ്രാവാക്യങ്ങളുമായി വൻ പ്രകടനങ്ങളാണ് നഗരങ്ങളിൽ നടക്കുന്നത്. യുക്രൈനിൽ യുദ്ധം ചെയ്യാൻ മക്കളെ വിട്ടുനൽകില്ലെന്നടക്കം മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുട്ടികളുമടക്കമുള്ള വൻ ജനക്കൂട്ടമാണ് നഗരങ്ങളിൽ പ്രതിഷേധിച്ചത്.  നാല് പ്രവിശ്യകളെ തങ്ങൾക്കൊപ്പം ചേർക്കുകയാണ് റഷ്യയുടെ ലക്ഷ്യം. റഷ്യൻ അനുകൂല വിമതർക്ക് ആധിപത്യമുളള ലുഹാൻസ്ക്, ഡോണെറ്റ്സ്ക് എന്നിവയും സാപ്രോഷ്യ, കേഴ്സൺ പ്രവിശ്യകളിലും ചൊവ്വാഴ്ച വരെ ഹിതപരിശോധന നടക്കും. വിമതർ ഭരിക്കുന്ന ലുഹാൻസ്കും ഡോണെറ്റ്സ്കും റഷ്യൻ സേനയുടെ നിയന്ത്രണത്തിലാണ്.  വെള്ളിയാഴ്ചയാണ് ഹിതപരിശോധന ആരംഭിച്ചത്.

Read Also: 'യുദ്ധം ചെയ്യാൻ മക്കളെ വിട്ടുതരില്ല' യുക്രെയ്നിൽ ഹിതപരിശോധന, റഷ്യൻ നഗരങ്ങളിൽ വൻ പ്രതിഷേധം

tags
click me!