ദക്ഷിണകൊറിയയിലെ ഹാലോവീൻ ദുരന്തം; മരണസംഖ്യ 100 കടന്നു, അപകടകാരണം വ്യക്തമായില്ല

Published : Oct 30, 2022, 12:56 AM ISTUpdated : Oct 30, 2022, 12:58 AM IST
 ദക്ഷിണകൊറിയയിലെ ഹാലോവീൻ ദുരന്തം; മരണസംഖ്യ 100 കടന്നു, അപകടകാരണം വ്യക്തമായില്ല

Synopsis

കഴിഞ്ഞ മണിക്കൂറിൽ മരണസംഖ്യ 59 ൽ നിന്ന് 120 ആയി ഉയർന്നെന്നും100 പേർക്ക് പരിക്ക് പറ്റിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സോൾ: ദക്ഷിണകൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 100 കടന്നു. കഴിഞ്ഞ മണിക്കൂറിൽ മരണസംഖ്യ 59 ൽ നിന്ന് 120 ആയി ഉയർന്നെന്നും100 പേർക്ക് പരിക്ക് പറ്റിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സിയോളിലെ ഇറ്റാവോൺ ജില്ലയിൽ നിന്നുള്ള വീഡിയോയിൽ,  തെരുവുകളിൽ  മറ്റുള്ളവരുടെ അടിയിൽ കുടുങ്ങിയ ആളുകളെ രക്ഷാപ്രവർത്തകർ വലിച്ച് പുറത്തേക്കെത്തിക്കാൻ ശ്രമിക്കുന്നത് കാണാം. നിരവധി പേർക്ക് രക്ഷാപ്രവർത്തകർ അടിയന്തരശുശ്രൂഷ നൽകുന്നതും വീഡിയോകളിലുണ്ട്. തിക്കും തിരക്കും ഉണ്ടാവാനിടയായ കാരണം ഇൻിയും കണ്ടെത്തിയിട്ടില്ല. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 

കൊവിഡ് കാലത്തിനുശേഷമുള്ള ആദ്യ ഹാലോവീൻ ആഘോഷത്തിൽ പങ്കെടുക്കാൻ പതിനായിരത്തോളം പേർ എത്തിയിരുന്നതായാണ് റിപ്പോർട്ട്.  ഇറ്റാവോൺ പ്രദേശത്ത് തിരക്ക് കൂടുതലാണെന്നും സുരക്ഷിതമല്ലെന്ന് തോന്നുന്നെന്നുമുള്ള തരത്തിൽ വൈകുന്നേരം  സോഷ്യൽ മീഡിയ പോസ്റ്റുകൾ പുറത്തുവന്നിരുന്നു.  രാത്രി ഒരുപാട് ചെറുപ്പക്കാർ ഒത്തുകൂടിയിരുന്നു. ഹാലോവീൻ വേഷങ്ങൾ ധരിച്ച് നിരവധിപേരാണ് എത്തിയത്. പലരും തിരക്കിൽ അസ്വസ്ഥരായിരുന്നു. സംഭവം നടക്കുന്നതിന് മുമ്പത്തെ അവസ്ഥ ബിബിസി റിപ്പോർട്ട് ചെയ്യുന്നു. തിക്കിലും തിരക്കിലും പെട്ട് പലർക്കും ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. മറ്റ് പലർക്കും ശ്വാസതടസവും അനുഭവപ്പെട്ടു. 

Read Also: പാക് ചാര സംഘടന ഐഎസ്ഐയെ കടന്നാക്രമിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

 

 

 

 

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി