ഒടുവിൽ ഹമാസ് സ്ഥിരീകരിച്ചു, ആക്രമണത്തിൽ കൊല്ലപ്പെട്ടത് സിൻവാർ തന്നെ, ബന്ദികളുടെ കാര്യത്തിലും നിലപാട് അറിയിച്ചു

Published : Oct 18, 2024, 07:40 PM ISTUpdated : Oct 18, 2024, 07:42 PM IST
ഒടുവിൽ ഹമാസ് സ്ഥിരീകരിച്ചു, ആക്രമണത്തിൽ കൊല്ലപ്പെട്ടത് സിൻവാർ തന്നെ, ബന്ദികളുടെ കാര്യത്തിലും നിലപാട് അറിയിച്ചു

Synopsis

കൊല്ലപ്പെട്ടത് സിൻവാർ തന്നെ. പക്ഷേ ഇസ്രായേൽ യുദ്ധത്തിൽ നിന്ന് പിന്മാറാതെ ബന്ദികളെ മോചിപ്പിക്കില്ല. 

ടെൽ അവീവ്: ഹമാസ് നേതാവ് ​യഹിയ സിൻവാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് സംഘടന. ഹമാസ് ഡെപ്യൂട്ടി തലവൻ ഖാലിദ് അൽ ഹയ്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിൻവാറിന്റെ മരണം ഹമാസിന് കടുത്ത തിരിച്ചടിയായി. അതേസമയം, ഇസ്രായേൽ ബന്ദികളുടെ കാര്യത്തിലും ഹമാസ് നിലപാട് പ്രഖ്യാപിച്ചു. ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് അറിയിച്ചു.

പലസ്തീൻ മേഖലയിൽ നിന്ന് പൂർണമായി പിൻവാങ്ങുകയും ജയിലിലുള്ള പലസ്തീനികളെ മോചിപ്പിക്കുകയും ചെയ്താലല്ലാതെ ബന്ദികളെ മോചിപ്പിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെയാണ് ഹയ്യ ഇക്കാര്യം പറഞ്ഞതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. ​ഗാസയിൽ നടന്ന ആക്രമണത്തിൽ കഴിഞ്ഞ ദിവസമാണ് സിൻവാർ കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ സിൻവാറെണെന്നാണ് ഇസ്രായേൽ പറയുന്നത്. സിൻവാറിന്റെ മരണം, അവസാനത്തേതിന്റെ തുടക്കമാണെന്നും ഹമാസിനെ പൂർണമായി ഇല്ലായ്മ ചെയ്യുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.

Read More... അവസാന പ്രതിരോധം, ഡ്രോണിന് നേരെ ഒരേറ്; ഹമാസ് മേധാവി യഹിയ സിൻവാറിൻ്റെ അന്ത്യ നിമിഷങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ മരണത്തെ തുടർന്നാണ് സിൻവാർ ചുമതല ഏറ്റെടുത്തത്. തുടർന്നാണ് ഇസ്രായേലിലേക്ക് ആക്രമണം നടത്തിയത്. ആക്രമണത്തിൽ  1,206 പേർ കൊല്ലപ്പെട്ടു. തിരിച്ചടിയായി ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ പതിനായിരങ്ങളാണ് മരിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രംപ് ഫോണിൽ വിളിച്ചു, ഓസ്ട്രേലിയ വഴങ്ങി; ഇറാൻ വനിതാ ദേശീയ ഫുട്ബോൾ ടീമിലെ 5 അംഗങ്ങൾക്ക് അഭയം നൽകി
ട്രംപിന് മറുപടിയുമായി ഐആർജിസി; 'അവസാനം എപ്പോഴെന്ന് ഞങ്ങൾ തീരുമാനിക്കും, മേഖലയുടെ ഭാവി ഇറാന്‍റെ കൈകളിൽ'