
ലോക വ്യാപകമായി പടർന്ന് പന്തലിക്കുന്ന കൊറോണ വൈറസിനെ എങ്ങനെ ചെറുക്കാം എന്ന ചർച്ചയിലാണ് അധികൃതരും ആരോഗ്യ സംഘടനകളും. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു കൊണ്ടിരിക്കുന്ന കൊറോണയിൽ നിരവധി പേരാണ് ജീവൻ ബലിയർപ്പിച്ചത്. നൂറ് കണക്കിന് പേർ ഇപ്പോഴും ചികിത്സയിലാണ്.
ഈ മഹാമാരിയെ ചെറുക്കാൻ എന്തൊക്കെ മുൻകരുതലുകളാണ് എടുക്കേണ്ടത് എന്നതിനെ കുറിച്ച് ജനങ്ങളിൽ ബോധവത്കരണം നൽകാൻ ആരോഗ്യ വിദഗ്ദരും ആരോഗ്യ സംഘടനകളും കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് യുണിസെഫ് ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
കൊറോണയെ ചെറുക്കാൻ ആദ്യം വേണ്ടത് വൃത്തിയാണ് എന്നത് കൊണ്ട് തന്നെ എങ്ങനെയൊക്കെ വൃത്തിയായി ഇരിക്കാം എന്നുള്ള ബോധവത്കരണമാണ് യുണിസെഫ് നൽകുന്നത്. വീഡിയോയിൽ കൈകഴുകുന്നത് എങ്ങനെ എന്ന് നൃത്തത്തിലൂടെ പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്.
രസകരമായി വീഡിയോ എടുത്തിരിക്കുന്നതിനാൽ ആളുകൾക്ക് വളരെ വേഗത്തിൽ തന്നെ ഇത് മനസ്സിലാക്കിയെടുക്കാൻ സാധിക്കും. കൊറോണ പകരാതിരിക്കാൻ എങ്ങനെയാണ് കൈകളും മറ്റും വൃത്തിയാക്കുന്നത് എന്നതിന്റെ വീഡിയോയാണ് നിരവധി പേർ കമൻഡ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam