
വില്ലിന്യൂസ്: കൊറോണ ബാധിതയാണ് ഭാര്യ എന്ന പേടിയില്‍ അവരെ ബാത്ത്റൂമില്‍ പൂട്ടിയിട്ട് ഭര്‍ത്താവ്. ഒടുവില്‍ പൊലീസ് എത്തിയാണ് സ്ത്രീയെ രക്ഷിച്ചത്. യൂറോപ്യന്‍ രാജ്യമായ ലിത്വനിയയിലെ തലസ്ഥാനമായ വില്ലിന്യൂസിലാണ് സംഭവം അരങ്ങേറിയത്.
രണ്ട് മുതിര്‍ന്ന കുട്ടികളുള്ള സ്ത്രീ ഇവര്‍ക്കും ഭര്‍ത്താവിനൊപ്പവുമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം തനിക്ക് ഒരു കോവിഡ് 19 വൈറസ് ബാധിതനെന്ന് സംശയിക്കുന്ന വിദേശത്തുനിന്നും വന്ന ഒരാളുമായി സംസാരിക്കേണ്ടിവന്നുവെന്ന് ഇവര്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതോടെയാണ് ഭര്‍ത്താവ് ഇവര്‍ക്കും വൈറസ് ബാധ ഉണ്ടായേക്കാം എന്ന് സംശയിക്കുകയും. ഇവരെ ബാത്ത്റൂമില്‍ പൂട്ടിയിടുകയും ചെയ്തത്.
Read More കൊവിഡ് ഭീതി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഈ ഒരു മാസം പഞ്ചിംഗ് വേണ്ട, ഉത്തരവിറങ്ങി
എന്നാല്‍ തുടര്‍ന്ന് സ്ത്രീ ബാത്ത്റൂമില്‍ നിന്നും പൊലീസിനെ തന്‍റെ ഫോണിലൂടെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തിയ സ്ത്രീയെ മോചിപ്പിക്കുകയായിരുന്നു.
പ്രദേശിക മാധ്യമ റിപ്പോര്‍ട്ട് പ്രകാരം യൂറോപ്പിലെ ബാള്‍ട്ടിക്കില്‍ ഉള്‍പ്പെടുന്ന ലിത്വാനിയയില്‍ ഒരു കോവിഡ് 19 കേസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗമായ ലിത്വനിയയില്‍ 28 ലക്ഷമാണ് ജനസംഖ്യ.
Read More: കൊറോണ: ഇന്ത്യയില്‍ നടക്കേണ്ട ഷൂട്ടിംഗ് ലോകകപ്പ് മാറ്റി
വടക്കന്‍ ഇറ്റലിയിലെ വെറോണയില്‍ നിന്നും തിരിച്ചെത്തിയ മധ്യവയസ്കനാണ് ലിത്വനിയയിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏക കോവിഡ് 19 വൈറസ് ബാധയേറ്റയാള്‍. ഇറ്റലിയിലാണ് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. ബുധനാഴ്ച തന്നെ ഇറ്റലിയിലെ കോറോണ ബാധിത മരണങ്ങള്‍ 100 കടന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam