ഒറ്റ ദിവസം മാത്രം റദ്ദാക്കിയത് 1400 വിമാന സർവീസുകൾ, ആഗോള വ്യോമ ഗതാഗതത്തെ ബാധിച്ച് ഹീത്രോയിലെ തീപിടിത്തം

Published : Mar 21, 2025, 04:13 PM ISTUpdated : Mar 29, 2025, 11:43 PM IST
ഒറ്റ ദിവസം മാത്രം റദ്ദാക്കിയത് 1400 വിമാന സർവീസുകൾ, ആഗോള വ്യോമ ഗതാഗതത്തെ ബാധിച്ച് ഹീത്രോയിലെ തീപിടിത്തം

Synopsis

ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങിയിട്ടുണ്ട്

ലണ്ടൻ: തീപിടിത്തത്തെ തുടർന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചത് ആഗോള വ്യോമ ഗതാഗതത്തെയും സാരമായി ബാധിച്ചു. ഹിത്രോ വിമാനത്താവളത്തിന് സമീപത്തെ വൈദ്യുതി സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തം കാരണമാണ് ബ്രിട്ടനിലെ ഏറ്റവും വലിയ വിമാനത്താവളം അടച്ചത്. ഇതിനെ തുടർന്ന് 1400 വിമാന സർവീസുകളാണ് ഇന്ന് മാത്രം റദ്ദാക്കിയത്. ഇത് ലോകമെങ്ങും വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു.

വൈദ്യുത സബ് സ്റ്റേഷനിലെ തീ ഇതുവരെ പൂർണ്ണമായി അണയ്ക്കാൻ ആയിട്ടില്ല. അതുകൊണ്ട് തന്നെ വ്യോമ ഗതാഗതം സാധാരണ നിലയിൽ ആകാൻ ദിവസങ്ങൾ എടുത്തേക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ യാത്രക്കാർ ഹീത്രോയിലേക്ക് വരേണ്ടതില്ലെന്നാണ് അധികൃതരുടെ അറിയിപ്പ്.

അതേസമയം ഹീത്രോയിലെ തീപിടിത്തം പൂർണ്ണമായി അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. നഗരത്തെ വൈദ്യുതി സംവിധാനത്തെയും തീപിടിത്തം കാര്യമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി പുനസ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് അധികൃതർ.

ലോകത്തിന് ആശങ്കയായി വീണ്ടും യുദ്ധ സാഹചര്യം, അടിച്ചും തിരിച്ചടിച്ചും ഇസ്രായേലും ലെബനനും, സംഘർഷം രൂക്ഷമാകുന്നു

വിശദവിവരങ്ങൾ ഇങ്ങനെ

തീപിടിത്തത്തെ തുടർന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചത് ആഗോള വ്യോമ ഗതാഗതത്തെയും സാരമായി ബാധിച്ചു. ഹിത്രോ വിമാനത്താവളത്തിന് സമീപത്തെ വൈദ്യുതി സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തം കാരണമാണ് ബ്രിട്ടനിലെ ഏറ്റവും വലിയ വിമാനത്താവളം അടച്ചത്. ഇതിനെ തുടർന്ന് 1400 വിമാന സർവീസുകളാണ് ഇന്ന് മാത്രം റദ്ദാക്കിയത്. ഇത് ലോകമെങ്ങും വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. വൈദ്യുത സബ് സ്റ്റേഷനിലെ തീ ഇതുവരെ പൂർണ്ണമായി അണയ്ക്കാൻ ആയിട്ടില്ല. അതുകൊണ്ട് തന്നെ വ്യോമ ഗതാഗതം സാധാരണ നിലയിൽ ആകാൻ ദിവസങ്ങൾ എടുത്തേക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ യാത്രക്കാർ ഹീത്രോയിലേക്ക് വരേണ്ടതില്ലെന്നാണ് അധികൃതരുടെ അറിയിപ്പ്. അതേസമയം ഹീത്രോയിലെ തീപിടിത്തം പൂർണ്ണമായി അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. നഗരത്തെ വൈദ്യുതി സംവിധാനത്തെയും തീപിടിത്തം കാര്യമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി പുനസ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് അധികൃതർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഏഷ്യൻ ശക്തികളുടെ ബന്ധം വഷളാകുന്നു; തങ്ങളുടെ വിമാനങ്ങള്‍ക്കുനേരെ ചൈന അപകടകരമായ രീതിയില്‍ റഡാര്‍ പ്രയോഗിച്ചെന്ന് ജപ്പാന്‍
സുഡാനിൽ നഴ്സറി സ്കൂളിന് നേരെ ഭീകരാക്രമണം, 33 പിഞ്ചുകുട്ടികളടക്കം 50 പേർ കൊല്ലപ്പെട്ടു