ഹൈഡ്രോക്സിക്ലോറോക്വീന്‍ കഴിച്ച രോഗികളില്‍ മരണനിരക്ക് കൂടുതലെന്ന് പഠനം

Published : Apr 22, 2020, 11:07 AM ISTUpdated : Apr 22, 2020, 11:28 AM IST
ഹൈഡ്രോക്സിക്ലോറോക്വീന്‍ കഴിച്ച രോഗികളില്‍ മരണനിരക്ക് കൂടുതലെന്ന് പഠനം

Synopsis

യുഎസില്‍ നടത്തിയ ഒരു പഠനത്തില്‍ ഹൈഡ്രോക്സിക്ലോറോക്വീന്‍ കഴിച്ച രോഗികളേക്കാള്‍ മരണനിരക്ക് കുറവ് ഈ മരുന്ന് ഉപയോഗിക്കാത്തവരിലാണെന്ന് കണ്ടെത്തിയതായി സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തു. 

ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധയ്ക്കെതിരെയുള്ള പ്രതിവിധിയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ്  ഡോണള്‍ഡ് ട്രംപ് അടക്കം ചൂണ്ടിക്കാട്ടിയ മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വീന്‍ ഫലിക്കുന്നിലെന്ന് പഠനങ്ങള്‍. യുഎസില്‍ നടത്തിയ ഒരു പഠനത്തില്‍ ഹൈഡ്രോക്സിക്ലോറോക്വീന്‍ കഴിച്ച രോഗികളേക്കാള്‍ മരണനിരക്ക് കുറവ് ഈ മരുന്ന് ഉപയോഗിക്കാത്തവരിലാണെന്ന് കണ്ടെത്തിയതായി സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തു.

യുഎസില്‍ കൊവിഡ് ബാധിച്ചവരില്‍ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടസ് ഓഫ് ഹെല്‍ത്ത്, യൂണിവേഴ്സിറ്റി ഓഫ് വിര്‍ജീനിയ എന്നിവരാണ് പഠനത്തിന് പിന്നില്‍. 368 രോഗികളിൽ നടത്തിയ പഠനത്തിൽ ഹൈഡ്രോക്സിക്ലോറോക്വിൻ എടുത്ത 97 രോഗികളിൽ 27.8% മരണനിരക്കാണ് കണ്ടെത്തിയത്.

മരുന്ന് കഴിക്കാത്ത 158 രോഗികൾക്ക് 11.4% മരണനിരക്ക് ഉണ്ടായിരുന്നു. ഹൈഡ്രോക്സിക്ലോറോക്വിൻ കഴിച്ച രോഗികളില്‍ മരണനിരക്ക് കൂടുതലാണ്. ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നതിന് മുമ്പ് കൃത്യമായ പരീക്ഷണങ്ങള്‍ നടത്തേണ്ട ആവശ്യകത പഠനം ചൂണ്ടിക്കാട്ടുന്നു. സൗത്ത് കരോളിനയിലെ കൊളംബിയ വിഎ ഹെല്‍ത്ത് കെയര്‍ സിസ്റ്റം, സൗത്ത് കരോളിന സര്‍വ്വകലാശാല, യൂണിവേഴ്സിറ്റി ഓഫ് വിര്‍ജീനിയ എന്നിവടങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇക്കാര്യങ്ങള്‍ പഠനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഹൈഡ്രോക്സിക്ലോറോക്വിൻ അല്ലെങ്കില്‍ ഹൈഡ്രോക്സിക്ലോറോക്വിനും അസിത്രോമൈസിനും ഒരുമിച്ച് ഉപയോഗിക്കുന്നതും കൊവിഡ് 19 രോഗികളില്‍ എന്തെങ്കിലും അപകടസാധ്യത കുറയ്ക്കുമെന്ന് പഠനത്തില്‍ കണ്ടെത്താനായിട്ടില്ല. ഇതുവരെ കൊവിഡിനെ പ്രതിരോധിക്കുന്ന ഒരു മരുന്നും യുഎസില്‍ നിലവിലില്ല. മലേറിയക്കെതിരെ കാലങ്ങളായി ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ.

ഈ മരുന്നിനെ ഒരു 'ഗെയിം ചേഞ്ചര്‍'  എന്നാണ് ട്രംപ് വിശേഷിപ്പിച്ചിരുന്നത്. അന്ന് തന്നെ പഠനങ്ങള്‍ നടത്തി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഈ മരുന്ന് കൊവിഡിനെതിരെ ഉപയോഗിക്കാവൂ എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫ്രാന്‍സില്‍ നടത്തിയ ഒരു പരീക്ഷണവും ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നതിനെ തള്ളുന്നുണ്ട്.

ഓക്സിജന്‍ പിന്തുണ ആവശ്യമുള്ള ന്യൂമോണിയ കൂടെ സ്ഥിരീകരിച്ച് 181 കൊവിഡ് രോഗികളില്‍ ഈ മരുന്ന് ഉപയോഗിച്ചവരെ 48 മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. മരുന്ന് ഉപയോഗിക്കാത്ത ബാക്കിയുള്ളവര്‍ക്ക് ഈ പ്രശ്നമുണ്ടായില്ല. എന്നാല്‍, ഈ പഠനത്തില്‍ മരുന്ന് കഴിച്ചവരുടെയും കഴിക്കാത്തവരുടെ മരണനിരക്കില്‍ കാര്യമായ വ്യത്യാസമില്ല. പക്ഷേ, മരുന്ന് കഴിച്ചവരില്‍ എട്ട് പേരുടെ ഹൃദയമിടിപ്പ് അസാധാരണമായ നിലയിലായെന്നും ഉടന്‍ ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത് നിര്‍ത്തിയെന്നും പഠനം പറയുന്നു. 

PREV
click me!

Recommended Stories

ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം, ഇത്തവണ അരി ഇറക്കുമതിക്ക്, കാനഡയ്ക്കും ഭീഷണി
'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ