ബം​ഗ്ലാദേശിൽ ഹിന്ദു നേതാവ് ചിന്മോയ് കൃഷ്ണദാസ് അറസ്റ്റിലെന്ന് റിപ്പോർട്ട്

Published : Nov 26, 2024, 08:08 AM ISTUpdated : Nov 26, 2024, 08:09 AM IST
ബം​ഗ്ലാദേശിൽ ഹിന്ദു നേതാവ് ചിന്മോയ് കൃഷ്ണദാസ് അറസ്റ്റിലെന്ന് റിപ്പോർട്ട്

Synopsis

ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾക്കെതിരെ രം​ഗത്തെത്തിയതിന്  ഈ മാസം ആദ്യം അദ്ദേഹത്തിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു.

ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതനും മത ന്യൂനപക്ഷ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ധാക്കയിൽ നിന്ന് 300 കിലോമീറ്റർ അകലെ രംഗ്പൂർ നഗരത്തിൽ ഹിന്ദു സമൂഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്നാണ് അറസ്റ്റ്. കൃഷ്ണ ദാസ് ബ്രഹ്മചാരിയെ ധാക്ക പൊലീസ് അറസ്റ്റുചെയ്‌ത് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയെന്ന് ഇസ്കോൺ വക്താവ് രാധാരാമൻ ദാസ് പറഞ്ഞു.

സംഭവത്തിൽ ബംഗ്ലാദേശ് അധികൃതർ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ലെങ്കിലും ബ്രഹ്മചാരിയെ ധാക്ക വിമാനത്താവളത്തിൽ തടഞ്ഞുവച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾക്കെതിരെ രം​ഗത്തെത്തിയതിന്  ഈ മാസം ആദ്യം അദ്ദേഹത്തിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു.

ബംഗ്ലാദേശിലെ 170 ദശലക്ഷം ജനങ്ങളിൽ ഏകദേശം 8 ശതമാനവും ഹിന്ദുക്കളാണ്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം, മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള പുതിയ സൈനിക പിന്തുണയുള്ള ഇടക്കാല സർക്കാർ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ പരാജയമാണെന്ന് വിമർശനങ്ങൾ നേരിട്ടിരുന്നു.

Read More.... റഷ്യൻ ഭീഷണി; ബങ്കറുകൾ അതിവേഗം സജ്ജമാക്കി ജർമ്മനി, സിവിൽ ഡിഫൻസിന് മുൻ​ഗണന നൽകി യൂറോപ്യൻ രാജ്യങ്ങൾ

ഷെയ്ഖ് ഹസീന പലായത്തിന് ശേഷം അശാന്തി രൂക്ഷമായതോടെ ഹിന്ദു വ്യാപാര സ്ഥാപനങ്ങളും വീടുകളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു. ഈ മാസം ആദ്യം ചിറ്റഗോങ്ങിൽ ന്യൂനപക്ഷ അവകാശ റാലിയിൽ പങ്കെടുത്ത 19 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി