
ഒഹായോ: അമേരിക്കയിലെ ഒഹായോയിലുള്ള പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിന് നേരെ ഇഷ്ടികയും കല്ലുകളും ഉപയോഗിച്ച് ആക്രമണം. ഗ്രേറ്റർ ക്ലീവ്‌ലാന്റ് പ്രദേശത്തെ റിച്ച്മണ്ട് ഹൈറ്റ്‌സിൽ സ്ഥിതി ചെയ്യുന്ന ശ്രീ സ്വാമിനാരായൺ വഡ്താൽ ധാം ഹിന്ദു മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ക്ഷേത്രത്തിന്റെ ജനൽച്ചില്ലകൾ തകർന്നു. സംഭവം നടക്കുമ്പോൾ പൂജാരിമാരും ഭക്തരും ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം നടന്നതെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനും കൊയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയും അറിയിച്ചു. അക്രമികൾ ക്ഷേത്രത്തിന് നേരെ തുടർച്ചയായി ഇഷ്ടികകൾ എറിയുകയായിരുന്നു. ക്ഷേത്രത്തിൽ ഘടിപ്പിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസും എഫ്.ബി.ഐയും സിവിൽ റൈറ്റ്സ് വിഭാഗവും ചേർന്ന് പരിശോധിച്ച് വരികയാണ്.
അമേരിക്കയിൽ ഒക്ടോബർ മാസം 'ഹിന്ദു ഹെറിറ്റേജ് മൻത്' ആയി ആഘോഷിക്കുകയും നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് ആക്രമണം ഉണ്ടായത്. അമേരിക്കൻ ഹിന്ദു സമൂഹത്തിനെതിരെ വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങളുടെയും ആക്രമണങ്ങളുടെയും ഭാഗമാണിതെന്ന് സംഘടനകൾ ആരോപിച്ചു. കുറ്റക്കാരെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സംഘടനകൾ പ്രാദേശിക ഭരണകൂടത്തോടും പോലീസിനോടും ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam