കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തുര്‍ക്കിയില്‍ ചരിത്രവിജയം

Published : Apr 02, 2019, 03:52 PM IST
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തുര്‍ക്കിയില്‍ ചരിത്രവിജയം

Synopsis

ദെര്‍സീം നഗരസഭ മേയര്‍ തെരഞ്ഞെടുപ്പില്‍ ട്യൂണ്‍സലി പ്രവിശ്യയില്‍ നിന്ന് മത്സരിച്ച ഫാത്തിഹ് മെഹ്മൂദ് മെജ്ജൂളു ആണ് വിജയിച്ചത്.  

ഇസ്താംബൂള്‍: തുര്‍ക്കിയുടെ ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിജയം. ദെര്‍സീം നഗരസഭ മേയര്‍ തെരഞ്ഞെടുപ്പില്‍ ട്യൂണ്‍സലി പ്രവിശ്യയില്‍ നിന്ന് മത്സരിച്ച ഫാത്തിഹ് മെഹ്മൂദ് മെജ്ജൂളു ആണ് വിജയിച്ചത്.   

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ അക് പാര്‍ട്ടിയെ ബഹുദൂരം പിന്നിലാക്കിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് തുര്‍ക്കിക്ക് (ടികെപി) വേണ്ടിയുള്ള മെജ്ജൂളുവിന്റെ വിജയം. 32.41 ശതമാനം വോട്ടുകള്‍ അദ്ദേഹം നേടി. 14.76 ശതമാനം വോട്ടുകള്‍ നേടി നാലാം സ്ഥാനത്തെത്താനേ ഭരണപക്ഷമായ അക് പാര്‍ട്ടിക്ക് കഴിഞ്ഞുള്ളു. കുര്‍ദിഷ് വംശജര്‍ക്ക് മേല്‍ക്കൈയ്യുള്ള പ്രദേശമാണ് ദെര്‍സീം.

രാജ്യം പ്രസിഡന്‍ഷ്യല്‍ ഭരണ രീതിയിലേക്ക് മാറിയതിനു ശേഷം നടക്കുന്ന ആദ്യ പ്രാദേശിക തെരഞ്ഞെടുപ്പായിരുന്നു ഇത്. തുര്‍ക്കിയിലെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളിലും ഭരണകക്ഷിയായ അക് പാര്‍ട്ടിക്ക് പരാജയം നേരിട്ടു. മുഖ്യപ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് മൂന്നിടത്തും വിജയിച്ചത്. 16 വര്‍ഷമായി തുര്‍ക്കിയില്‍ അധികാരത്തിലുള്ള ഉര്‍ദുഗാന് വന്‍ തിരിച്ചടിയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്.
രാജ്യത്തെ ഉയര്‍ന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കുകയായിരുന്നു.
 

PREV
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്