ദക്ഷിണ ചൈനാക്കടലിൽ മുങ്ങി ഹോംങ്കോങ്ങിലെ കൂറ്റൻ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ്

Published : Jun 21, 2022, 06:47 PM ISTUpdated : Jun 21, 2022, 06:52 PM IST
ദക്ഷിണ ചൈനാക്കടലിൽ മുങ്ങി ഹോംങ്കോങ്ങിലെ കൂറ്റൻ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ്

Synopsis

ജെയിംസ് ബോണ്ട് സിനിമ ഉൾപ്പെടെ നിരവധി സിനിമകളിൽ  ഈ റെസ്റ്റോറന്റ് പ്രത്യക്ഷപ്പെട്ടിരുന്നു...

ഹോംങ്കോങ്: ഹോംങ്കോങ്ങിലെ പ്രസിദ്ധമായ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് ദക്ഷിണ ചൈനാ കടലിൽ മുങ്ങി. 50 വ‍ർഷം പഴക്കമുണ്ട് ഈ ജംബോ ഫ്ലോട്ടിം​ഗ് റസ്റ്റോറന്റിന്. ദക്ഷിണ ചൈനാ കടലിലെ പാരസൽ ദ്വീപുകൾ കടന്ന് പോകുമ്പോഴാണ് കപ്പലിലേക്ക് വെള്ളം കയറാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ട്. കപ്പലിനെ രക്ഷപ്പെടുത്താൻ ശ്രമം ഏറെ നടന്നെങ്കിലും  ഞായറാഴ്ചയോടെ അത് മുങ്ങി. ശനിയാഴ്ചയോടെ കപ്പലിന്റെ ഒരു ഭാ​ഗം ചെരിഞ്ഞ് തുടങ്ങിയിരുന്നു. 

കൊവിഡ് വ്യാപനം കാരണം 2020 മുതൽ അടച്ചുപൂട്ടിയതോടെ ഈ വലിയ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് ഓഹരി ഉടമകൾക്ക് സാമ്പത്തിക ബാധ്യതയായി മാറിയിരുന്നു. എലിസബത്ത് രാജ്ഞി, ഹോളിവുഡ് നടൻ ടോം ക്രൂസ്, ബ്രിട്ടീഷ് വ്യവസായി റിച്ചാർഡ് ബ്രാൻസൺ എന്നിവരുൾപ്പെടെ 3 ബില്യണിലധികം അതിഥികൾ വർഷങ്ങളായി ഈ റെസ്റ്റോറന്റിലെ രുചിയറിഞ്ഞിട്ടുണ്ട്. ജെയിംസ് ബോണ്ട് സിനിമ ഉൾപ്പെടെ നിരവധി സിനിമകളിൽ  ഈ റെസ്റ്റോറന്റ് പ്രത്യക്ഷപ്പെട്ടിരുന്നു. 

കൊവിഡ് കാരണം അതിഥികൾ എത്താതായതോടെ കമ്പനി വലിയ നഷ്ടം നേരിട്ടിരുന്നു. എന്നാൽ  2013 മുതൽ ബിസിനസ് ലാഭകരമല്ലെന്നും വലിയ നഷ്ടം ഉണ്ടാക്കുകയാണെന്നും ഓപ്പറേറ്റർ മെൽകോ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് കഴിഞ്ഞ മാസം പ്രസ്താവിച്ചിരുന്നു. പുതിയ ഓപ്പറേറ്റ‍ർമാർക്ക് കൈമാറുന്നതിന്റെ ഭാ​ഗമായി മറ്റൊരിടത്തേക്ക് ഫ്ലോട്ടിംഗ് റെസ്റ്റോറന്റിനെ എത്തിക്കുന്നതിനിടയിലാണ് കപ്പൽ മുങ്ങിയത്. മാതൃ കമ്പനിയായ അബർഡീൻ റെസ്റ്റോറന്റ് എന്റർപ്രൈസസ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. അതേസമയം ക്രൂ അംഗങ്ങൾക്ക് പരിക്കേറ്റിട്ടില്ലെന്നും വ്യക്തമാക്കി. 

Read Also: കടലിലേക്ക് ഒഴുകി തകര്‍ന്ന് ഫ്‌ളോട്ടിങ്ങ് റസ്‌റ്റോറന്റ്; നഷ്ടം അന്‍പത് ലക്ഷം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലെബനനിൽ മാധ്യമപ്രവർത്തകരുടെ കൊലപാതകം: ഇസ്രായേലിനെതിരെ ഇറാൻ വിദേശകാര്യമന്ത്രി, ആസൂത്രിത ആക്രമണം
പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഇസ്ലാമാബാദിൽ നിർണായക യോഗം; സൗദി, തുർക്കി, ഈജിപ്ത് വിദേശകാര്യമന്ത്രിമാർ പങ്കെടുക്കും