ഹോർമൂസിന് ബദൽ, ചരക്കുനീക്കത്തിനുള്ള പാതകൾ വേഗത്തിലാക്കി യുഎഇ

Published : Sep 09, 2026, 01:53 PM IST
UAE

Synopsis

ഹോർമൂസ് കടലിടുക്കിന് ബദലായി പുതിയ ചരക്കുനീക്ക പാതകൾ യുഎഇ അതിവേഗം വികസിപ്പിക്കുന്നു.

അബുദാബി : ഹോർമൂസിന് ബദലായി ചരക്കുനീക്കത്തിനുള്ള പാതകളിലെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കി യുഎഇ. ദീർഘകാല ലക്ഷ്യത്തോടെ തന്നെയാണ് പകരം റൂട്ടുകളും തുറമുഖങ്ങളും ശക്തിപ്പെടുത്തുന്നതെന്ന് യുഎഇ വിദേശവ്യാപാരം ഹോർമൂസ് സംഘർഷങ്ങൾക്കിടയിലും യുഎഇ എണ്ണയിതര വ്യാപാരത്തിലും വരുമാനത്തിലും പുതിയ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു.

ഒരു ഹോർമൂസ് അടയുമ്പോൾ പകരം അനേകം വഴികൾ തുറക്കുന്നു. അതിൽ പ്രധാനം കിഴക്കൻ തീരമേഖലയിലെ തുറമുഖങ്ങളായ ഖോർഫക്കാൻ, ഫുജൈറ, ദിബ്ബ എന്നിവ. തുറമുങ്ങളുടെ വികസനം വേഗം കൂട്ടി. ആഗോള വിപണിയിൽ എണ്ണയെത്തിക്കാനുള്ള പൈപ്പ് ലൈനുകളും വികസിപ്പിക്കുന്നു. ഹോർമൂസിന് ബദലായുള്ള ചരക്കു നീക്കം ത്വരിഗത ഗതിയിലാക്കി. യുഎഇയിൽ നടക്കുന്ന ഹില്ലി ഫോറത്തിലാണ് വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സയൂദി ഇക്കാര്യം വ്യക്തമാക്കിയത്.

സംഘർഷം കാരണമുണ്ടായ സ്തംഭനം മറികടക്കാൻ മറുവഴികൾ അതിവേഗം തുറന്നു. ഒമാനുമായി ചേർന്ന് സോഹാർ, ദുഖം തുറമുഖങ്ങൾ വഴി ചരക്കെത്തിച്ചു. റോഡ് മാർഗവും ചരക്കെത്തിച്ചു. താൽക്കാലിക പരിഹാരങ്ങൾ അല്ല ഇവയെന്നും, ശാശ്വതമായ മാറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയുചെ ഈ വർഷത്തെ ആദ്യ ആറു മാസങ്ങളിലെ എണ്ണയിതര വിദേശ വ്യാപാര വരുമാനം 1.94 ട്രില്യൺ ദിർഹമായി റെക്കോർഡിട്ടു. 13.1 ശതമാനം വർധനവ്. എണ്ണയിതര കയറ്റുമതിയിലും റെക്കോർഡിട്ടു. യുഎഇയുടെ സമ്ഗ്ര സാമ്പത്തിക സഹകരണ കരാർ ആറ് ഭൂഖണ്ഡങ്ങളിലായി 38 എണ്ണം പൂർത്തിയായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്
അടിയന്തര ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു; ഖമീസ് മുശൈത്തിലെ അപകടസാധ്യത ഒഴിഞ്ഞതായി അറിയിച്ച് സൗദി സിവിൽ ഡിഫൻസ്