ഹൂത്തി ആക്രമണം: സൗദിക്ക് സൈനിക പിന്തുണ നൽകാൻ തയ്യാറെന്ന് ആവർത്തിച്ച് ഈജിപ്ത്; നജ്റാനിൽ ഹെലികോപ്റ്റർ തകർന്നുവീണതായി സ്ഥിരീകരണം

Published : Oct 18, 2026, 09:55 PM IST
egypt president

Synopsis

സൗദിയ്ക്ക് സൈനികപിന്തുണ നൽകുന്നതിൽ ഞായറാഴ്ച പാർലമെന്റിൽ വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും വോട്ടെടുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചതായാണ് റിപ്പോർട്ട്. തിങ്കളാഴ്ചയും പാർലമെന്റിൽ ചർച്ചകൾ നടക്കുമെന്നും ഇതിനുശേഷമായിരിക്കും വോട്ടെടുപ്പ് നടക്കുകയെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

കെയ്റോ/റിയാദ്: ഹൂത്തികൾ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയ്ക്ക് സൈനികസഹായം നൽകാൻ തയ്യാറാണെന്ന് ആവർത്തിച്ച് ഈജിപ്ത്. ഇതുസംബന്ധിച്ച് ‍ഞായറാഴ്ച ഈജിപ്ത് പാർലമെന്റിൽ ചർച്ചകൾ നടന്നു. സൗദിയ്ക്ക് സൈനികപിന്തുണ നൽകുന്നതിൽ ഞായറാഴ്ച പാർലമെന്റിൽ വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും വോട്ടെടുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചതായാണ് റിപ്പോർട്ട്. തിങ്കളാഴ്ചയും പാർലമെന്റിൽ ചർച്ചകൾ നടക്കുമെന്നും ഇതിനുശേഷമായിരിക്കും വോട്ടെടുപ്പ് നടക്കുകയെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ആവശ്യമെങ്കിൽ സൗദി അറേബ്യയ്ക്ക് സൈനിക പിന്തുണ നൽകാൻ ഈജിപ്ത് തയ്യാറാണെന്ന് പ്രസിഡന്റ് അബ്ദുൽ ഫത്തഹ് അൽ സിസി നേരത്തേ പറഞ്ഞിരുന്നു. സൗദി പിന്തുണ അഭ്യർഥിച്ചാൽ ഈജിപ്ത് സൈനിക സഹായം നൽകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സൗദിയ്ക്ക് സൈനിക പിന്തുണ നൽകുന്നത് സംബന്ധിച്ച തീരുമാനമെടുക്കാനാണ് അടിയന്തരമായി ഈജിപ്ത് പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടിയത്. സൈനിക പിന്തുണ നൽകുന്നതിൽ പാർലമെന്റിൽ വോട്ടെടുപ്പ് നടത്തിയാകും തീരുമാനമെടുക്കുക.

അതിനിടെ, ഞായറാഴ്ച സൗദിയിലെ നജ്റാനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ആറുപേർക്ക് പരിക്കേറ്റു. മൂന്ന് വീടുകളും മൂന്ന് വാഹനങ്ങളും തകർന്നിട്ടുണ്ട്. നജ്റാനിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണതായി സൗദി സഖ്യസേന സ്ഥിരീകരിച്ചു. സാങ്കേതിക തകരാർ കാരണമാണ് ഹെലികോപ്റ്റർ തകർന്നുവീണതെന്നും അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് ഉദ്യോ​ഗസ്ഥർ മരിച്ചതായും സൗദി അറിയിച്ചു. നേരത്തേ ഹെലികോപ്റ്റർ വെടിവെച്ച് വീഴ്ത്തിയതായി ഹൂത്തികൾ അവകാശപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറ്റലിയിൽ വൻ പ്രക്ഷോഭം; വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങി, പൊലീസിന് നേരെ കല്ലേറ്! മെലോണിക്കെതിരെ മുദ്രാവാക്യം
ഫ്രാൻസിനെ നടുക്കി വൻ കലാപം; അഞ്ചര ലക്ഷം പേർ പങ്കെടുത്ത പ്രതിഷേധം, നിരവധി കടകളും സർക്കാർ സ്ഥാപനങ്ങളും തീയിട്ടു! 1,200 പേർ അറസ്റ്റിൽ!