അമേരിക്കയുടെ യുദ്ധതന്ത്രങ്ങളെ തകർത്ത് ഇറാൻ നടത്തിയ നീക്കം; നാശനഷ്ടം ഗൾഫ് രാജ്യങ്ങളിൽ, 84 കേന്ദ്രങ്ങളിൽ 135-ലധികം ആക്രമണം നടന്നെന്ന് റിപ്പോർട്ട്

Published : Oct 16, 2026, 09:34 AM IST
us iran war

Synopsis

ഗൾഫ് രാജ്യങ്ങളിലെ 84 തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അമേരിക്കയുടെ പശ്ചിമേഷ്യൻ യുദ്ധതന്ത്രങ്ങൾക്ക് കനത്ത തിരിച്ചടിയായെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട്. സൗദി അറേബ്യ, യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകൾ, തുറമുഖങ്ങൾ, ആണവനിലയങ്ങൾ എന്നിവയ്ക്ക് നേരെയാണ് കൃത്യതയാർന്ന ആക്രമണം ഉണ്ടായത്

ദുബായ്: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ കൃത്യതയാർന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അമേരിക്കയുടെ പശ്ചിമേഷ്യൻ യുദ്ധതന്ത്രങ്ങൾക്ക് കനത്ത തിരിച്ചടിയായെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിലെ 84 തന്ത്രപ്രധാന കേന്ദ്രങ്ങളിൽ 135-ലധികം ആക്രമണങ്ങളാണ് ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും റോയിട്ടേഴ്സ് അന്വേഷണത്തിൽ കണ്ടെത്തി. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ, ഒമാൻ, ഇറാഖ് എന്നിവിടങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി നിലയങ്ങൾ, ആണവനിലയം, ശുദ്ധജല പ്ലാന്റുകൾ എന്നിവ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട് പറയുന്നു.

സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനിലെ പമ്പിംഗ് സ്റ്റേഷനുകൾ തകർത്തതോടെ ചെങ്കടൽ വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയും ചെയ്തു. തങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾ ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളും പുറത്തുവിട്ടില്ലെന്നും പകരം ഇത് മിസൈലിൻ്റെ അവശിഷ്‌ടങ്ങൾ വീണുണ്ടായ നാശനഷ്ടമെന്ന് വിശദീകരിച്ചുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു. എന്നാൽ ഉപഗ്രഹ ചിത്രങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ നിർണായക കേന്ദ്രങ്ങളെ നേരിട്ട് ലക്ഷ്യമിട്ടുള്ള തന്ത്രപരമായ ആക്രമണങ്ങളായിരുന്നു ഇവയെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

യുഎഇയിലെ പ്രമുഖ എണ്ണ കയറ്റുമതി കേന്ദ്രമായ ഫുജൈറ തുറമുഖത്തിന് നേരെ 19 തവണ ആക്രമണമുണ്ടായി. കൂടാതെ അൽ തവീല അലുമിനിയം സ്മെൽറ്റർ, ബറാക്ക ആണവനിലയം, വിവിധ ഡാറ്റാ സെന്ററുകൾക്കും ആക്രമണത്തിൽ കേടുപാടുണ്ടായി. ഇറാന്റെ കൃത്യതയാർന്ന ഈ ആക്രമണം അമേരിക്കയുടെ സൈനിക നീക്കങ്ങളെയും വ്യോമസുരക്ഷാ നീക്കങ്ങളെയും പ്രതിസന്ധിയിലാക്കിയെന്നും വിദഗ്‌ദ്ധരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎസിൽ വീണ്ടും വെടിവയ്പ്; പ്രൈമറി സ്കൂളിൽ 3 കുട്ടികളും ഒരു അധ്യാപകനും ദാരുണാന്ത്യം, 16 കാരനായ അക്രമിയെ വെടിവെച്ച് കൊന്ന് പ്രദേശവാസി
അമേരിക്കയിൽ വീണ്ടും കൂട്ടക്കൊല: പ്രൈമറി സ്‌കൂളിന് നേരായ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം നാല് പേർ കൊല്ലപ്പെട്ടു; 16-കാരനായ അക്രമിയെ വധിച്ചു