
വാഷിംഗ്ടൺ: ടെക്സസിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട അധ്യാപികയുടെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു. അക്രമിയിൽ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് അധ്യാപികയായ ഇർമ ഗാർഷ്യ മരിച്ചത്. ഇർമയുടെ ഭർത്താവ് ജോ ഗാർഷ്യയാണ് ഇന്നലെ ഹൃദയാഘാതം മൂലം മരിച്ചത്. ഭാര്യയുടെ മരണം ഹൃദയം തകർത്തെന്നാണ് ജോയുടെ മരണത്തെ കുറിച്ച് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചത്.
"അങ്ങേയറ്റം ഹൃദയഭേദകമാണ്, എന്റെ ടിയ (Aunty) ഇർമയുടെ ഭർത്താവ് ജോ ഗാർഷ്യ ദുഃഖത്താൽ അന്തരിച്ചുവെന്ന് പറയാൻ അഗാധമായ സങ്കടമുണ്ട്" - ജോയുടെ ബന്ധുവായ ജോൺ മാർട്ടിനസ് ട്വീറ്റ് ചെയ്തു. ഇരുവരും വിവാഹിതരായിട്ട് 24 വർഷമായി. ഇരുവരുടെയും മരണത്തോടെ നാല് മക്കൾ അനാഥരായെന്ന് അന്താരാഷ്ട്ര മാധ്യമവാർത്തകൾ സൂചിപ്പിക്കുന്നു.
19 കുട്ടികളും മൂന്ന് സ്കൂൾ ജീവനക്കാരുമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഉവാൽഡെയിൽ താമസിക്കുന്ന സാൽവദോർ റാമോസ് എന്ന 18 കാരനാണ് സ്വന്തം മുത്തശ്ശിയുടേതടക്കം 23 പേരുടെ ജീവനെടുത്തിരിക്കുന്നത്. വെടിവെപ്പിൽ പരിക്കേറ്റ് ആശുപത്രികളിലുള്ള കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. സ്കൂളിലെത്തിയ അക്രമി ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷമാണ് വെടി ഉതിർത്തത്. ഈ സ്കൂളിലെ തന്നെ ഹൈസ്കൂൾ വിദ്യാർഥിയാണ് സാൽവദോർ റാമോസ്.
Read More: ഒന്നും മിണ്ടില്ല, അമ്മയുമായി നേരത്തെ വഴക്കിട്ട് പിരിഞ്ഞു, അക്രമിയുടെ മുത്തച്ഛന്‍
ടെക്സസിലെ വെടിവെപ്പ്, അക്രമി സ്കൂളിലെത്തിയത് മുത്തശ്ശിയെ കൊന്ന ശേഷം
ടെക്സസ്: ടെക്സസിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ വെടിവെപ്പിൽ (Texas school shooting) പ്രതിയായ 18 കാരൻ സ്കൂളിലേക്ക് എത്തിയത് തന്റെ മുത്തശ്ശിയെ കൊന്നതിന് ശേഷം. സ്കൂളിന് അടുത്ത ദിവസം മുതൽ വേനലവധിയാണെന്നിരിക്കെയാണ് പ്രതിയുടെ ആക്രണം. 19 കുട്ടികളും മൂന്ന് സ്കൂൾ ജീവനക്കാരുമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഉവാൽഡെയിൽ താമസിക്കുന്ന സാൽവദോർ റാമോസ് എന്ന 18 കാരനാണ് സ്വന്തം മുത്തശ്ശിയുടേതടക്കം 23 പേരുടെ ജീവനെടുത്തിരിക്കുന്നത്. വെടിവെപ്പിൽ പരിക്കേറ്റ് ആശുപത്രികളിലുള്ള കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam