ആക്രമണമുണ്ടായത് മദീനയിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോൾ; റിയാദിൽ മരിച്ചത് ഹൈദരാബാദ് സ്വദേശിയെന്ന് സ്ഥിരീകരണം

Published : Oct 12, 2026, 01:11 PM IST
riyadh airport attack

Synopsis

സൗദിയിലെ റിയാദ് വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ ഹൈദരാബാദ് സ്വദേശിയായ ഐ.ടി പ്രൊഫഷണൽ മുഹമ്മദ് യൂസുഫ് കൊല്ലപ്പെട്ടു. ഉംറ നിർവഹിക്കാനെത്തിയ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ തെലങ്കാന സ്വദേശിയെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഹൈദരാബാദ് മെഹ്ദിപട്ടണം സ്വദേശിയായ മുഹമ്മദ് യൂസുഫ് (46) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ബന്ധുക്കളും എം.പി അസദുദ്ദീൻ ഉവൈസിയും ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.

റിയാദിൽ ഐ.ടി പ്രൊഫഷണലായി ജോലി ചെയ്യുകയാണ് യുസുഫ്. നാട്ടിൽ നിന്ന് കുടുംബം ഒരാഴ്ച മുമ്പാണ് ഉംറ കർമങ്ങൾ നിർവഹിക്കുന്നതിനായി സൗദിയിലേക്ക് എത്തിയത്. ഒക്ടോബർ 10-ന് മദീനയിലേക്ക് യാത്ര തിരിക്കാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഭീകരാക്രമണം ഉണ്ടായത്.

ആക്രമണത്തിൽ മിസൈലിന്‍റെ അവശിഷ്ടങ്ങൾ പതിച്ചാണ് യൂസുഫിന് ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. യൂസുഫിന്റെ ഭാര്യയും മകളും അത്ഭുതകരമായി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഇവർക്കൊപ്പം യാത്രയിലുണ്ടായിരുന്ന യൂസുഫിന്റെ അമ്മായിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെങ്കിലും നിലവിൽ അപകടനില തരണം ചെയ്തതായി അസദുദ്ദീൻ ഉവൈസി എം.പി അറിയിച്ചു.

കുടുംബത്തിന് അടിയന്തര സഹായം അഭ്യർത്ഥിച്ച് വിദേശകാര്യ മന്ത്രാലയത്തിന് സന്ദേശം അയച്ചതായി അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു. ഈ ആക്രമണത്തിൽ യൂസഫിന്റെ ഒരു മകൻ കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ്. മറ്റൊരു മകൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നും, അദ്ദേഹത്തിന്റെ കാൽവിരലുകളിൽ മൂന്നെണ്ണം മുറിച്ചുമാറ്റേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .

റിയാദിലുള്ള യൂസഫിന്റെ ബന്ധുവുമായി താൻ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് മിഷൻ ബഷീർ അഹമ്മദ് തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും എംപി അറിയിച്ചു. കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെരുവിൽ ആയിരങ്ങൾ അണിനിരന്ന് വമ്പൻ പ്രതിഷേധം, ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാകിസ്ഥാൻ, ഇമ്രാൻ ഖാന്റെ മോചനം ആവശ്യം
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു