
ദില്ലി:പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനുമായി പ്രണയത്തിലാവുകയും, ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിക്കാൻ ഇന്ത്യയിലേക്ക് എത്തുകയും ചെയ്ത പാക്കിസ്ഥാൻ യുവതി സീമ ഹൈദർ എന്ന യുവതി വൈറലായിരുന്നു. ഉത്തർപ്രദേശുകാരനായ ഭർത്താവിനൊപ്പം കഴിയുന്ന സീമ ഹൈദർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പൗരന്മാരെല്ലാം ഇന്ത്യ വിടണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതോടെ തന്നെ ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കണമെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെ അഭ്യർഥിക്കുകയാണ് സീമ ഹൈദർ.
'എന്ത് ചെയ്യണമെന്ന് അറിയില്ല, ഞാൻ ഇന്ത്യയുടെ മരുമകളാണ്. തന്നെ ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കണമെന്ന്' പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അഭ്യർഥിക്കുകയാണെന്ന് സീമ ഹൈദർ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. ഇന്ത്യയുടെ മരുമകളാണെന്നും ഇവിടെ ജീവിക്കാൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോടും അഭ്യർഥിക്കുകയാണെന്നും സീമ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. 'ഞാന്‍ പാക്കിസ്ഥാന്റെ മകളാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണ്. ഞാനിപ്പോള്‍ ഇന്ത്യയിലെ അഭയാര്‍ഥിയാണെന്ന് പ്രധാനമന്ത്രി മോദിജിയെയും യുപി മുഖ്യമന്ത്രി യോഗിജിയെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു'– സീമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യക്കാരിയാണ് സീമ. 2019ലാണ് പബ്ജി പ്രണയത്തിനൊടുവിൽ സച്ചിൻ മീണ എന്ന യുവാവിനൊപ്പം കഴിയാനായി സീമ അനധികൃതമായി ഇന്ത്യയിലേക്ക് എത്തിയത്. പിന്നീട് നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള പശുപതിനാഥ് ക്ഷേത്രത്തിൽ വച്ച് താൻ ഹിന്ദുമതം സ്വീകരിച്ചതായും ഹിന്ദു ആചാരപ്രകാരം സച്ചിനെ വിവാഹം കഴിച്ചതായും സീമ അവകാശപ്പെട്ടിരുന്നു. പിന്നീട് സച്ചിനൊപ്പം ഗ്രേറ്റർ നോയിഡയിലെ റബുപുര പ്രദേശത്ത് താമസിക്കുന്നതിനിടെയാണ് പാക് യുവതി അനധികൃതമായി ഇന്ത്യയിലെത്തിയ വിവരം പുറത്തറിഞ്ഞത്.
ജൂലൈ നാലിന് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് സീമ ഹൈദറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയതിന് സച്ചിന്‍ മീണയെയും കസ്റ്റഡിയിലെടുത്തു. ജൂലൈ 7 ന് പ്രാദേശിക കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നിരുന്നു.കഴിഞ്ഞ രക്ഷാ ബന്ധന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ഉന്നത നേതാക്കള്‍ക്ക് സീമ ഹൈദര്‍ രാഖി അയച്ചതും വലിയ വാർത്തയായി. രക്ഷാബന്ധൻ ഉത്സവത്തിന് മുന്നോടിയായി താൻ രാഖികൾ അയച്ചതായി സ്ഥിരീകരിച്ച് സീമ ഹൈദർ പോസ്റ്റൽ സ്ലിപ്പ് ഉള്‍പ്പെടെ കാണിച്ച് കൊണ്ട് വീഡിയോ പുറത്ത് വിട്ടിരുന്നു.
Read More : 'ഇടിമേടിച്ച് പഞ്ചറാകണോ ഡോക്ടറേ', കളിയാക്കിയവർക്ക് ഡോ. അനുവിന്‍റെ 'കിക്ക് '; നേടിയത് 2 സ്വര്‍ണ മെഡലുകള്‍