ധാരണയിലെത്തിയില്ലെങ്കിൽ ഇറാനെ ശിലായുഗത്തിലേക്ക് എത്തിക്കും, എണ്ണ ഉൽപാദന കേന്ദ്രങ്ങളെ ആക്രമിക്കും,ഭീഷണിയുമായി ട്രംപ്

Published : Apr 02, 2026, 07:46 AM IST
us iran war live trump speech update operation epic fury ceasefire oil prices global market impact

Synopsis

ടമ്പടി ഉണ്ടായില്ലെങ്കിൽ ഇറാന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന രീതിയിൽ വൈദ്യുതി ഗ്രിഡുകൾ തകർക്കുമെന്നും ട്രംപ്

വാഷിംഗ്ടൺ: ഇറാനിൽ നിന്ന് പിന്മാറുമെന്ന സൂചനകൾക്കിടയിലും ഭീഷണി തുടർന്ന് ഡൊണാൾഡ് ട്രംപ്. അമേരിക്കയുമായി ധാരണയിലെത്താൻ തയ്യാറായില്ലെങ്കിൽ ഇറാനെ ശിലായുഗത്തിലേക്ക് തള്ളിക്കളയുമെന്നാണ് ട്രംപിന്റെ അതീവ ഗുരുതര മുന്നറിയിപ്പ്. അതീവ ഗുരുതരമായ മുന്നറിയിപ്പാണ് ട്രംപ് നൽകിയിരിക്കുന്നത്. ഒരു കരാറിലെത്താൻ ഇറാൻ തയ്യാറായില്ലെങ്കിൽ ഇറാന്റെ എല്ലാ വൈദ്യുതി ഉൽപ്പാദന നിലയങ്ങളെയും ഒരേസമയം അതിശക്തമായി ആക്രമിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഇറാനെ ശിലായുഗത്തിലേക്ക് തള്ളിക്കളയുന്ന രീതിയിലുള്ള സൈനിക നടപടികൾ ഉണ്ടാകുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ഏറ്റവും എളുപ്പമുള്ള ലക്ഷ്യങ്ങളാണെങ്കിലും അവയെ ഇതുവരെ സ്പർശിച്ചിട്ടില്ലെന്നും, എന്നാൽ ഉടമ്പടി ഉണ്ടായില്ലെങ്കിൽ ഇറാന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന രീതിയിൽ വൈദ്യുതി ഗ്രിഡുകൾ തകർക്കുമെന്നും ട്രംപ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. 

പത്തുദിവസത്തിനുള്ളിൽ ഇറാന്റെ എല്ലാ നാവിക സേനാ ശേഷിയും തകർത്തതായും അമേരിക്കൻ സൈന്യത്തെ തടയാൻ ആർക്കും കഴിയില്ലെന്നും ട്രംപ് അവകാശപ്പെടുന്നത്. ഇറാന്റെ സൈനിക ശേഷി ഭൂരിഭാഗവും തകർക്കപ്പെട്ടുവെന്നും നാവികസേന ഇല്ലാതായെന്നുമാണ് ട്രംപിന്റെ വാദം. വ്യോമസേന 'തകർന്നടിഞ്ഞെന്നും നേതൃത്വത്തിന്റെ വലിയൊരു ഭാഗത്തെ ഇല്ലാതാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ മിസൈൽ വിക്ഷേപണ ശേഷി ഗണ്യമായി കുറച്ചതായും, പ്രതിരോധ ഫാക്ടറികളും അടിസ്ഥാന സൗകര്യങ്ങളും മിക്കവാറും നശിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു. 

ഇറാനെ ഒരിക്കലും ആണവായുധങ്ങളുടെ കാര്യത്തിൽ വിശ്വസിക്കാൻ കൊള്ളില്ലെന്നും തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനോട് അമേരിക്ക വളരെ അടുത്തെത്തിയെന്നും ട്രംപ് വ്യക്തമാക്കി. എണ്ണ വിലയിലുണ്ടായ വർധനവ് യുദ്ധത്തിന്റെ ഭാഗമായുള്ള താൽക്കാലിക പ്രതിഭാസം മാത്രമാണെന്ന് നിരീക്ഷിച്ച ട്രംപ്, ബാക്കിയുള്ള ജോലികൾ കൂടി വളരെ വേഗത്തിൽ പൂർത്തിയാക്കുമെന്നും ആവർത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ്; 'യുദ്ധം അമേരിക്ക ജയിച്ചു, ഇറാന്‍ തകര്‍ന്നടിഞ്ഞു'
ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്; ചരിത്രം കുറിക്കാൻ നാലു പേർ