'അങ്ങനെ സംഭവിച്ചാൽ ഇറാന്റെ കപ്പലുകൾ കടലിന്റെ അടിത്തട്ടിലെത്തും'; ഭീഷണിയുമായി ഡോണൾഡ് ട്രംപ്

Published : Nov 23, 2026, 06:26 AM IST
Trump Against Iran

Synopsis

ഇറാൻ ഉപരോധം മറികടന്നാൽ ഇറാന്റെ കപ്പലുകളും മറ്റു യുദ്ധക്കപ്പലുകളെപ്പോലെ കടലിന്റെ അടിത്തട്ടിലെത്തുമെന്നായിരുന്നു മുന്നറിയിപ്പ്.

വാഷിങ്ടൺ: അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചാൽ ഇറാനിയൻ കപ്പലുകൾ കടലിൽ മുക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് കടുത്ത നിലപാട് വ്യക്തമാക്കിയത്. ഉപരോധം ഭേദിക്കാൻ ഇറാൻ ശ്രമിക്കുമെന്ന റിപ്പോർട്ടുകളോടായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാൻ ഉപരോധം മറികടന്നാൽ ഇറാന്റെ കപ്പലുകളും മറ്റു യുദ്ധക്കപ്പലുകളെപ്പോലെ കടലിന്റെ അടിത്തട്ടിലെത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായില്ലെങ്കിൽ പുതുവർഷത്തിനുശേഷം വീണ്ടും സൈനികാക്രമണം നടത്താനുള്ള സാധ്യതയും ട്രംപ് സൂചിപ്പിച്ചു. ഇറാൻ ചർച്ചകൾ നീട്ടിക്കൊണ്ടുപോകുകയാണെന്നും കാര്യമായ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒമാൻ ഉൾക്കടലിൽ എണ്ണകപ്പലിനു നേരെ സൈനിക ആക്രമണം; ചബഹാർ പോർട്ടിനടുത്ത് കപ്പൽ ആക്രമിക്കപ്പെട്ടതായി വിവരം
ഭീകരവാദത്തിനെതിരെ ഇന്ത്യ തെളിവ് നൽകിയാൽ നടപടിയുണ്ടാകുമെന്ന് പാക് മന്ത്രി മസൂദ് മാലിക്; പരസ്പര പ്രകോപനമല്ല, ശാശ്വത പരിഹാരമാണ് വേണ്ടതെന്നും പ്രതികരണം