
മസ്കറ്റ്: ഒമാൻ ഉൾക്കടലിൽ എണ്ണകപ്പലിനു നേരെ സൈനിക ആക്രമണം. ചബഹാർ പോർട്ടിനടുത്ത് കപ്പൽ ആക്രമിക്കപ്പെട്ടതായി വിവരം എന്ന് യുകെ മാരിടൈം ഏജൻസി വ്യക്തമാക്കി. ഗള്‍ഫില്‍ ആശങ്ക വിതച്ച് ബഹറൈനിലെ വ്യവസായ മേഖലക്ക് നേരെ ഇറാന്‍റെ ആക്രമണം ഉണ്ടായിരുന്നു. ഇറാന്‍റൈ സൈനിക കേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്ന് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇറാന്‍ പഴയ ഇറാനല്ലെന്നും അമേരിക്ക യുദ്ധത്തില്‍ പരാജയപ്പെട്ട രാജ്യമായിരിക്കുന്നുവെന്നും ഇറാന്‍ സുപ്രീം നാഷണല്‍ സെക്യുരിറ്റി കൗണ്‍സില്‍ പരിഹരസിച്ചു.
രാത്രി 11 മണിക്ക് ശേഷമാണ് ബഹറൈന്‍ ആഭ്യന്തരമന്ത്രാലയം മനാമയിലെ തങ്ങളുടെ വ്യവസായ മേഖലയിലേക്ക് ഇറാന്‍ ആക്രമണമുണ്ടായെന്ന വിവരം പുറത്തുവിട്ടത്. ഹീനമായ ആക്രമണത്തില്‍ വ്യവസായ മേഖലയില്‍ തീ പടര്‍ന്നു. സിവില്‍ ഡിഫന്‍സ് ഇടപെട്ട് തീ കെടുത്തി. ആളപായമില്ലെങ്കിലും കനത്തനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സൈനിക താവളങ്ങള്‍ വിട്ട് സിവിലിയന്‍ മേഖലയിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തെ ബഹറൈന്‍ ശക്തമായി അപലപിച്ചു. പിന്നാലെയാണ് ബഹറൈനിലെ അല്‍ റിഫയിലെയും ഹവാലിയിലെയും യുഎസ് എയര്‍ ഡിഫന്‍സ് റഡാര്‍ സംവിധാനങ്ങളെ ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ സംയുക്ത ആക്രമണം നടത്തിയെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് അവസാശപ്പെട്ടത്.
ഇറാന്‍റെ ആകാശ അതിര്‍ത്തി മറികടന്ന് അമേരിക്ക എംക്യു 1, എംക്യു 9 ഡ്രോണുകള്‍ നിരന്തരമായി അയച്ചതിനും. ഹെങ്കം ദ്വീപിലെ റഡാറിന് നേരെയുള്ള ആക്രമണത്തിനുമുള്ള തിരിച്ചടിയാണ് ഇത് ഇത്. അമേരിക്കയെ പരിഹസിച്ചുകൊണ്ട് ഇറാന്‍ സുപ്രിം നാഷണല്‍ സെക്യുരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹസെന്‍ റസായി രംഗത്തുവന്നു. 2026ലെ ഇറാന്‍ 1943ലെ ടെഹറാന്‍ കോണ്‍ഫറന്‍സിലെയോ. 1945ലെ യെല്‍റ്റാ കോണ്‍ഫറന്‍സിലെയോ
ഇറാന്‍ അല്ല. 2026ലെ അമേരിക്ക അക്കാലത്തെ അമേരിക്കയല്ല, യുദ്ധത്തില്‍ പരാജയപ്പെട്ട രാജ്യമായിരിക്കുന്നു. പഴയ ചിത്രങ്ങള്‍ കാണിച്ച് മുന്‍കാല ക്രമത്തിലേക്ക് പോകാന്‍ സാധിക്കില്ലെന്നും കുറിപ്പ്. രാജ്യത്തിന് മുന്നോട്ട് പോകാന്‍ ശ്വാശ്വതമായൊരു പ്രതിരോധ ശേഷി കൈവരിക്കണമെന്ന് പാര്‍ലമെന്‍റ് സ്പീക്കര്‍ മുഹമ്മദ് ഖാലിബാഹും പറഞ്ഞു. യുദ്ധവുമില്ല സമാധാനവുമില്ല എന്ന അനിശ്ചിതാവസ്ഥയില്‍ തുടരാനാവില്ലെന്നും ഈ സാഹചര്യം അവസാനിപ്പിക്കാന്‍ രാജ്യം നേരിടുന്ന ഭീഷണിയെ അകറ്റനമെന്നും പ്രതികരണം. അതിനിടെ അമേരിക്കയുടെ യുദ്ധവിമാനത്തിനുനേരെ തങ്ങള്‍ ആക്രമണം നടത്തിയെന്നും വിമാനം അടിയന്തര ലാന്‍ഡിംഗിന് വിധേയമായെന്നുമുള്ള ഐആര്‍ജിസിയുടെ അവകാശവാദം അമേരിക്ക തള്ളി. മിഡിലീസ്റ്റിലുള്ള എല്ലാ യുഎസ് യുദ്ധവിമാനങ്ങളും സുരക്ഷിതമാണെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam