
ദില്ലി: ഭീകരവാദത്തിനെതിരെ തെളിവ് നൽകിയാൽ നടപടിയുണ്ടാകുമെന്ന് ഇന്ത്യയിലെത്തിയ പാക് മന്ത്രി മുസാദിക് മസൂദ് മാലിക്. പരസ്പര പ്രകോപനമല്ല വേണ്ടതെന്നും ശാശ്വത പരിഹാരമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ചർച്ചകളും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമെന്നും പാക് കാലാവസ്ഥാ, പരിസ്ഥിതി മന്ത്രി വ്യക്തമാക്കി. സിന്ധുനദീജല ഉടമ്പടിയെപ്പറ്റി ചർച്ച ചെയ്യാൻ ക്ഷണിച്ചാൽ എത്തുമെന്നും ഇപ്പോൾ അതിനല്ല ഇന്ത്യയിൽ എത്തിയതെന്നും മുസാദിക് മസൂദ് മാലിക് വിവരിച്ചു. ഷാങ്ഹായ് സഹകരണ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് മസൂദ് മാലിക് പ്രധാനമായും ഇന്ത്യയിൽ എത്തിയത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam