
ദില്ലി: അമേരിക്കയിൽ നവദമ്പതികളുടെ ദാരുണമരണം: ഇന്ത്യാക്കാരനെ ക്രിമിനൽ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇന്ത്യാക്കാരൻ രജീന്ദർ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. 32 വയസുകാരനായ ഇയാൾ അനധികൃത മാർഗങ്ങളിലൂടെയാണ് അമേരിക്കയിലെത്തിയത്. ഒറിഗോണിൽ വെച്ച് നവംബർ 24 ന് ഇയാൾ ഓടിച്ച സെമി ട്രക്ക് കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന നവദമ്പതികളായ വില്യം മൈക്ക കാർട്ടറും ജെന്നിഫർ ലിൻ ലോവറുമാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് 16ാം ദിവസമാണ് ഇരുവരും അപകടത്തിൽ മരിച്ചത്.
കാലിഫോർണിയയിലെ ഫ്രെസ്‌നോയിൽ താമസിച്ച രജീന്ദർ കുമാറിന് അഫകടത്തിൽ പരിക്കേറ്റിരുന്നില്ല. പാസ്പോർട്ട് ഇല്ലാത്തതിനാൽ കോടതി ജാമ്യം അനുവദിച്ചിട്ടും ഇവയാൾ കസ്റ്റഡിയിൽ തുടരുകയാണ്. 2022 നവംബർ 28 ന് അരിസോണയിലെ ലൂക്ക്‌വില്ലെയിലെ അതിർത്തി കടന്നാണ് ഇയാൾ അമേരിക്കയിലെത്തിയത്. 2023 ൽ ഇയാൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി ലഭിച്ചു. തുടർന്ന് ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കാലിഫോർണിയയിൽ നിന്ന് കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസും ഇയാൾ നേടിയിരുന്നു.
പൊലീസ് റിപ്പോർട്ട് പ്രകാരം രജീന്ദർ കുമാർ ഓടിച്ച ഫ്രൈറ്റ്‌ലൈനർ ട്രക്ക് റോഡിൻ്റെ ഇരു ഭാഗത്തുമുള്ള മീഡിയനുകളിൽ ഇടിച്ചിരുന്നു. ഈ ഭാഗത്ത് വഴിവിളക്കുകൾ ഉണ്ടായിരുന്നില്ല. ഹൈവേയിലൂടെ എതിർദിശയിലേക്ക് സഞ്ചരിക്കുകയായിരുന്നു നവദമ്പതികളുടെ വാഹനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam