
ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ സി ബി എസ് ഇ പരീക്ഷകൾ മാറ്റിവച്ചു. പത്താം ക്ലാസിലെ കുട്ടികൾക്ക് ഈ മാസം 11 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പന്ത്രണ്ടാം ക്ലാസിലെ കുട്ടികൾക്ക് ഈ ശനിയാഴ്ച നടക്കാനിരുന്ന പരീക്ഷയും മാറ്റി. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച വീണ്ടും യോഗം ചേരുമെന്നും അതിനുശേഷം മാത്രമേ പുതുക്കിയ തീയതികളും പരീക്ഷാ നടത്തിപ്പും സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകൂ എന്നും സി ബി എസ് ഇ അധികൃതർ വ്യക്തമാക്കി. സംഘർഷം തുടങ്ങിയത് മുതൽ ഗൾഫ് മേഖലയിലെ പരീക്ഷകളെല്ലാം മാറ്റിവച്ചിരിക്കുകയാണ്. ഗൾഫ് മേഖലയിലെ എല്ലാ രാജ്യങ്ങളിലും ഇത് ബാധകമാണെന്നും സി ബി എസ് ഇ അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam