
ദില്ലി: നൊബേല്‍ സമ്മാന ജേതാവും വിഖ്യാത ഇന്ത്യന്‍ എഴുത്തുകാരനുമായ രവീന്ദ്രനാഥ ടാഗോറിന്‍റെ വരികള്‍ ഖലീല്‍ ജിബ്രാന്‍റേതാക്കി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍റെ ട്വീറ്റ്. നിസ്വാര്‍ത്ഥ സേവനത്തെ സംബന്ധിച്ച് ടാഗോര്‍ എഴുതിയ ഏറെ പ്രശസ്തമായ വരികളാണ് ഇംമ്രാന്‍ ഖാന്‍ ജിബ്രാനെഴുതിയ പേരിലാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തത്. ജിബ്രാന്‍ എഴുതിയ ഈ വരികളുടെ അര്‍ഥം കണ്ടെത്തുന്നവര്‍ ജീവിതം സന്തോഷകരമാകുമെന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. ട്വീറ്റിന് പതിനായിരത്തിലേറെപ്പേര്‍ ലൈക്ക് ചെയ്യുകയും മൂവായിരത്തിലേറെപ്പേര്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
I slept and I dreamed that life is all joy.
I woke and I saw that life is all service.
I served and I saw that service is joy
(ഉറക്കത്തിൽ ഞാൻ കണ്ട സ്വപ്നത്തിൽ
ജീവിതം ആനന്ദഭരിതമായിരുന്നു.
ഉണർന്നു കണ്ണുമിഴിച്ചപ്പോൾ
ജീവിതം സേവനം മാത്രമെന്നറിഞ്ഞു.
നിസ്വാർത്ഥ സേവനം എത്ര ആനന്ദദായകമെന്നും
ഞാനറിഞ്ഞു.)
ടാഗോര്‍ എഴുതിയ ഈ വരികളാണ് കവി ഖലീല്‍ ജിബ്രാന്‍റേതെന്ന പേരില്‍ ഇംമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam