'ഇസ്ലാമോഫോബിക് ഉള്ളടക്കങ്ങള്‍ നിരോധിക്കണം'; ഫേസ്ബുക്ക് സിഇഒയ്ക്ക് ഇമ്രാന്‍ ഖാന്റെ കത്ത്

By Web TeamFirst Published Oct 26, 2020, 11:23 AM IST
Highlights

'വളരുന്ന ഇസ്ലാമോഫോബിയ' ലോകത്തേയാകെ തീവ്രവാദത്തിലേക്കും ആക്രമണത്തിലേക്കും നയിക്കുമെന്ന് കത്തില്‍ ഇമ്രാന്‍ ഖാന്‍
 

ഇസ്ലാമാബാദ്: സോഷ്യല്‍ നെറ്റ്വര്‍ക്കിംഗിലെ ഇസ്ലാമോഫോബിക് ഉള്ളടക്കങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചതായി സര്‍ക്കാര്‍. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ ഖാന്‍ സുക്കര്‍ ബര്‍ഗിനെഴുതിയ കത്ത് പുറത്തുവിട്ടത്. 'വളരുന്ന ഇസ്ലാമോഫോബിയ' ലോകത്തേയാകെ തീവ്രവാദത്തിലേക്കും ആക്രമണത്തിലേക്കും നയിക്കുമെന്ന് കത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 

ഹോളോകോസ്റ്റുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളെ നിരോധിച്ചതിന് സമാനമായി ഇസ്ലാമോഫോബിയ പരത്തുന്ന ഉള്ളടക്കങ്ങളും നിരോധിക്കണമെന്ന് ഞാന്‍ താങ്ങളോട് ആവശ്യപ്പെടുകയാണ് '' - ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

click me!