
ലാഹോര്‍: ഇമ്രാന്‍ ഖാന്‍റെ അറസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ പുറത്തായി പാക് മുന്‍ പ്രധാനമന്ത്രിയുടെ ഓഡിയോ ക്ലിപ്. തെഹ് രികെ ഇൻസാഫ് നേതാവ് മുസാറത്ത് ജംഷെദ് ചീമയുമായുള്ള ഇമ്രാന്‍ ഖാന്‍റെ സംഭാഷണമടങ്ങിയ ഓഡിയോ ക്ലിപ് ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോടതിയിലെ പുതിയ സംഭവ വികാസങ്ങളേക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്. പാകിസ്ഥാനിലെ ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണത്തേക്കുറിച്ചും ഇവര്‍ സംസാരിക്കുന്നുണ്ട്.
ഹൈക്കോടതിയിലാണ് ഉള്ളതെന്നും ഇമ്രാന്‍ ഖാനെ ഞങ്ങളുടെ മുന്‍പില്‍ കൊണ്ട് വരാതെ ഞങ്ങള്‍ മടങ്ങില്ല. താങ്ങളുടെ കേസ് ചീഫ് ജസ്റ്റിസ് പരിഗണിക്കും എന്ന് മുസാറത്ത് ജംഷെദ് ചീമ പറയുന്നു. നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ കസ്റ്റഡിയില്‍ ഇമ്രാന്‍ ഖാനുള്ളപ്പോഴാണ് ഈ സംസാരമെന്നാണ് റിപ്പോര്‍ട്ട്. അധികൃതരുടെ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് എന്താണ് ചെയ്യുന്നതെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്. തടവുകാരനായി പരിഗണിക്കരുതെന്നും മുൻ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനും ഇസ്ലാമാബാദ് പൊലീസ് മേധാവിയോട് കോടതി നിർദ്ദേശിച്ചിരുന്നു.
ഇമ്രാൻ ഖാന് ആശ്വാസം, അറസ്റ്റ് റദ്ദാക്കി പാക് സുപ്രീം കോടതി; മോചിപ്പിക്കാൻ ഉത്തരവിട്ടു
മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുമ്പാകെ ഹാജരാകാനും ഇമ്രാൻ ഖാന് നൽകിയിട്ടുണ്ട്. അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാൻ അനുയായികളെ നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇമ്രാൻ ഖാനെ പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരുന്നു. അഴിമതി കേസിൽ കോടതി നിർദേശപ്രകാരം ഹാജരാകാനെത്തിയപ്പോഴായിരുന്നു ഇമ്രാൻ ഖാനെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്.