ഇമ്രാൻ ഖാനെ തടവുകാരനായി പരിഗണിക്കരുതെന്ന് സുപ്രീംകോടതി; പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

Published : May 12, 2023, 09:48 AM ISTUpdated : May 12, 2023, 10:10 AM IST
ഇമ്രാൻ ഖാനെ തടവുകാരനായി പരിഗണിക്കരുതെന്ന് സുപ്രീംകോടതി; പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

Synopsis

തടവുകാരനായി പരിഗണിക്കരുതെന്നും മുൻ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനും ഇസ്ലാമാബാദ് പൊലീസ് മേധാവിയോട് കോടതി നിർദ്ദേശിച്ചിരുന്നു. 

ഇസ്ലാമാബാദ്: അറസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. പാക് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് മാറ്റിയത്. തടവുകാരനായി പരിഗണിക്കരുതെന്നും മുൻ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനും ഇസ്ലാമാബാദ് പൊലീസ് മേധാവിയോട് കോടതി നിർദ്ദേശിച്ചിരുന്നു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുമ്പാകെ ഹാജരാകാനും ഇമ്രാൻ ഖാന് നൽകിയിട്ടുണ്ട്. അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാൻ അനുയായികളെ നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

അഴിമതി കേസിൽ കോടതി നിർദേശപ്രകാരം ഹാജരാകാനെത്തിയപ്പോഴായിരുന്നു ഇമ്രാൻ ഖാനെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. പിന്നാലെ, അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പാക് സുപ്രീംകോടതി അറസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇമ്രാൻ ഖാനെ പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്. സുപ്രീംകോടതി നിർദേശപ്രകാരമാണ് ഇമ്രാൻ ഖാനെ പൊലീസ് ലൈൻ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.
തടവുകാരനായി പരിഗണിക്കരുതെന്നും മുൻ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനും ഇസ്ലാമാബാദ് പൊലീസ് മേധാവിയോട് കോടതി നിർദ്ദേശിച്ചു.

Also Read: ഇമ്രാൻ ഖാന് ആശ്വാസം, അറസ്റ്റ് റദ്ദാക്കി സുപ്രീം കോടതി; മോചിപ്പിക്കാൻ ഉത്തരവിട്ടു

മറ്റ് കേസുകളുമായി ബന്ധപ്പെട്ട് നാളെ ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുമ്പാകെ ഹാജരാകാനും ഇമ്രാൻ ഖാന് കോടതി നിർദേശം നൽകിയിട്ടുണ്ട്. അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാൻ അനുയായികളെ നിയന്ത്രിക്കണമെന്നും ഇമ്രാനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതി കേസിൽ കോടതി നിർദേശപ്രകാരം ഹാജരാകാനെത്തിയപ്പോഴായിരുന്നു ഇമ്രാൻ ഖാനെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. 

PREV
Read more Articles on
click me!

Recommended Stories

പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിൽ പട്ടാള അട്ടിമറി, പ്രസിഡന്‍റിനെ പുറത്താക്കി, കലാപം തടഞ്ഞതായി സർക്കാർ
'ഭാര്യ ഉഷയെയും മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമോ?' കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ ജെ ഡി വാൻസിന് ചുട്ടമറുപടി