തെരഞ്ഞെടുപ്പ് വെബ്സൈറ്റ് സിമ്പിളായി ഹാക്ക് ചെയ്യാം; ഞെട്ടിച്ച് 11 കാരന്‍

By Web TeamFirst Published Apr 18, 2019, 2:49 PM IST
Highlights

അമേരിക്കയിലെ ഫ്ലോറിഡയുടെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന മോഡല്‍ വെബ്സ‍റ്റൈറ്റിലാണ് 11 കാരന്‍റെ 'കുസൃതി'

ന്യൂയോര്‍ക്ക്: ഇലക്ട്രോണിക് വോട്ടിങ് സംവിധാനം ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും മിനിറ്റുകള്‍ക്കുള്ളില്‍ മാതൃക വെബ്സ‍ൈറ്റിലെ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും കിട്ടിയ വോട്ടും തിരുത്തി അധികൃതരെ ഞെട്ടിച്ച് 11 കാരന്‍. അമേരിക്കയിലെ ഫ്ലോറിഡയുടെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന വെബ്സ‍റ്റൈറ്റിലാണ് 11 കാരന്‍റെ 'കുസൃതി'. കമ്പ്യൂട്ടിങ്ങിലെ പിഴവുകള്‍ തുറന്നുകാണിക്കാന്‍ കുട്ടികള്‍ക്കായി ഹാക്കര്‍മാര്‍ ഒരുക്കിയ മത്സരത്തിലായിരുന്നു 11 കാരന്‍ എമറ്റ് ബ്രെവര്‍ മിനിറ്റുകള്‍ക്കുള്ളില്‍ വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിവരങ്ങള്‍ തിരുത്തിയത്.

മത്സരത്തില്‍ ഈ കുട്ടിതന്നെയാണ് വിജയിയായത്. ലോകത്താകമാനം ഇലക്ടോണിക് സംവിധാനമുപയോഗിച്ച് നടത്തുന്ന തെരഞ്ഞെടുപ്പുകളുടെ സുരക്ഷയെ ആശങ്കപ്പെടുത്തുന്നതായിരുന്നു മത്സരം. നിരവധി കുട്ടികള്‍ തെരഞ്ഞെടുപ്പ് വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു. ഇലക്ടട്രോണിക് തെരഞ്ഞെടുപ്പിലെ പോരായ്മകള്‍ തുറന്നു കാട്ടുന്നതിനായിരുന്നു മത്സരം സംഘടിപ്പിച്ചത്. 

ഹാക്കര്‍മാരില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയ മാതൃക വെബ്സൈറ്റിനേക്കാള്‍  സുരക്ഷ യഥാര്‍ഥ വെബ്സൈറ്റുകള്‍ക്കുണ്ടെന്നാണ് അധികൃതരുടെ വാദം. ഹാക്കര്‍മാരില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് സുരക്ഷ ശക്തമാക്കാനുള്ള നടപടികളും സ്വീകരിക്കും. 

ലോകത്താകമാനം തെരഞ്ഞെടുപ്പിന് ഇലക്ടോണിക് സംവിധാനം സ്വീകരിക്കുന്നത് കടുത്ത സുരക്ഷ ഭീഷണിയിലാണ്. അധികാരികള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയേക്കാള്‍ ഉയര്‍ന്ന സാങ്കേതിക വിദ്യയും സാങ്കേതിക വിദഗ്ധരും ഹാക്കര്‍മാരിലുണ്ടെന്നതാണ് പ്രധാന കാരണം. ഇന്ത്യയിലെ വോട്ടിങ് യന്ത്രത്തിനെതിരെയും വ്യാപക പരാതിയുയര്‍ന്നിരുന്നു. പലയിടത്തും ഏത് പാര്‍ട്ടിക്ക് വോട്ടു ചെയ്താലും ഒരു പ്രത്യേക പാര്‍ട്ടിക്ക് അടയാളപ്പെടുത്തുന്നതായി ആരോപണമുണ്ടായിരുന്നു. വോട്ടിങ് യന്ത്രം സുതാര്യമെന്ന് തെളിയിക്കാന്‍ 50 ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന് പ്രതിപക്ഷം രണ്ടാമതും സുപ്രീം കോടിതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 

click me!