അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനുമുന്നില്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത് പെറുവിന്റെ മുൻ പ്രസിഡന്റ്

By Web TeamFirst Published Apr 17, 2019, 10:59 PM IST
Highlights

ബ്രസീലിലെ സ്വകാര്യ കമ്പനിയിൽ നിന്ന് കൈകൂലി വാങ്ങിയെന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമഴ്ത്തിയിരുന്നത്. പോലീസ് വീട്ടിൽ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ഫോൺ വിളിക്കാനുണ്ടെന്ന് പറഞ്ഞ് വാതിൽ അടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. 

ലിമ: അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയപ്പോൾ ആത്മഹത്യ ചെയ്ത് പെറുവിന്റെ മുൻ പ്രസിഡന്റ് അലൻ ഗാര്‍സിയ. അഴിമതി കേസിൽ പ്രതിയായിരുന്ന ഗാര്‍സിയ സ്വയം തലയ്ക്ക് വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. 

പ്രസിഡന്റായിരിക്കെ ബ്രസീലിലെ സ്വകാര്യ കമ്പനിയിൽ നിന്ന് കൈകൂലി വാങ്ങിയെന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമഴ്ത്തിയിരുന്നത്. പോലീസ് വീട്ടിൽ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ഫോൺ വിളിക്കാനുണ്ടെന്ന് പറഞ്ഞ് വാതിൽ അടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. 

ഉടൻ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരത്തെ അലൻ ഗാര്‍സിയ നിഷേധിച്ചിരുന്നു. 10 വര്‍ഷകാലം പെറുവിന്റെ പ്രസിന്‍റായിരുന്നു അലൻ ഗാര്‍സിയ. 

click me!