76-ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാൻ രാജ്യം, ഇന്തോനേഷ്യൻ പ്രസിഡന്‍റ് മുഖ്യാതിഥി; അതീവ ജാഗ്രതയിൽ രാജ്യ തലസ്ഥാനം

Published : Jan 25, 2025, 07:10 PM ISTUpdated : Jan 25, 2025, 07:37 PM IST
76-ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാൻ രാജ്യം, ഇന്തോനേഷ്യൻ പ്രസിഡന്‍റ് മുഖ്യാതിഥി; അതീവ ജാഗ്രതയിൽ രാജ്യ തലസ്ഥാനം

Synopsis

രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം ആർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും

ദില്ലി: എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. നാളത്തെ പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോയാണ് മുഖ്യാതിഥി. കരവ്യോമനാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും. പരേഡിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കർത്തവ്യപഥിൽ സൈനികശക്തിയുടെ കരുത്തറിയിക്കാൻ സജ്ജമായി കഴിഞ്ഞു ഇന്ത്യൻ കരസേന. ഇക്കുറി പരേഡിന് ഇന്തോന്യേഷൻ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

ഇന്ത്യയുമായുള്ള വ്യാവസായിക-വാണിജ്യ ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം, മാൻ കാൻകോർ സന്ദർശിച്ച് ഫ്രഞ്ച് അംബാസിഡർ

വിശദ വിവരങ്ങൾ ഇങ്ങനെ

റിപ്പബ്ലിക്ക് ദിനപരേഡിനുള്ള അവസാനഘട്ട തയ്യാറെടുപ്പും ദില്ലിയിൽ പൂർത്തിയായി കഴിഞ്ഞു. ചടങ്ങിലെ മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ദില്ലിയിൽ എത്തി. നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം ആർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. 10.30 ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിന് തുടക്കമാകും. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്നതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങ് നടക്കും.  ഇക്കുറി 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനയിലെ സൈനികരും പരേഡിൽ പങ്കെടുക്കും. ബൂട്ടണിഞ്ഞു ചിട്ടയോടെ ചുവട് വെച്ച് രാജ്യത്തെ ആഭിവാദ്യം ചെയ്യാൻ ഇന്ത്യൻ കരസേനയുടെ പരേഡ് സംഘം കർത്തവ്യപഥിൽ എത്താൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി കഴിഞ്ഞു. ഒപ്പം കരസേനയുടെ സംഗീത വിസ്മയമൊരുക്കി ബാൻഡ് സംഘംവും കുതിരപ്പട്ടാളവുമെല്ലാം റെഡിയാണ്. ഇന്ത്യൻ കരസേന തദ്ദേശീമായി നിർമ്മിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനായി സജ്ജമാണ്. വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങൾ ആകാശത്ത് വർണ്ണകാഴ്ച്ച ഒരുക്കും. നാവികസേനയുടെയും വിവിധ അർധസൈനിക വിഭാഗങ്ങളുടെ പരേഡ് സംഘവും 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും. ഒപ്പം 5000 കലാകാരന്മാരും കർത്തവ്യപഥിൽ കലാവിരുന്നിന്റെ ഭാഗമാകും. റിപ്പബ്ലിക് ദിനാഘോഷപരിപാടികൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം കനത്തസുരക്ഷയിലാണ്. വിവിധ നഗരങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ
കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ