മാനസ സരോവർ യാത്ര വീണ്ടും സാധ്യമോ? അതിർത്തിയിൽ മഞ്ഞുരുകും? ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി

Published : Feb 22, 2025, 02:03 AM IST
മാനസ സരോവർ യാത്ര വീണ്ടും സാധ്യമോ? അതിർത്തിയിൽ മഞ്ഞുരുകും? ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി

Synopsis

ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ വീണ്ടും നേരിട്ടുള്ള വിമാന സർവ്വീസുകൾ തുടങ്ങിയേക്കുമെന്നാണ് വിവരം

ജോഹന്നാസ് ബർഗ്: വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ -  ചൈന അതിർത്തിയിലെ സാഹചര്യം ഇരുനേതാക്കളും ചർച്ച ചെയ്തു. കൈലാസ് മാനസരോവർ യാത്ര പുനഃരാരംഭിക്കുന്നത് പരിഗണനയിലുണ്ടെന്ന് ജയശങ്കറും വാങ് യിയും സൂചന നൽകി. ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ വീണ്ടും നേരിട്ടുള്ള വിമാന സർവ്വീസുകൾ തുടങ്ങിയേക്കുമെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തിയത്.

അമേരിക്കയുടെ 'ഇന്ത്യൻ തെര‍ഞ്ഞെടുപ്പ് ഫണ്ട്' ആരോപണം ആശങ്കാജനകമെന്ന് വിദേശകാര്യ മന്ത്രാലയം; അന്വേഷണം തുടങ്ങി?

ജി 20 സംഘടനയെ സംരക്ഷിക്കാൻ ഇന്ത്യയും ചൈനയും കഠിനമായി പരിശ്രമിച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യോഗത്തിന് ശേഷം പ്രതികരിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്താനായതിൽ വളരെയധികം സന്തോഷമുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി. ധ്രുവീകരിക്കപ്പെട്ട ആഗോള സാഹചര്യത്തിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം ചർച്ചയിൽ എടുത്തുകാണിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധ്രുവീകരിക്കപ്പെട്ട ആഗോള സാഹചര്യത്തിൽ ജി 20യെ ഒരു സ്ഥാപനമെന്ന നിലയിൽ സംരക്ഷിക്കാനും സംരക്ഷിക്കാനും ഇന്ത്യയും ചൈനയും കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. ഇത് തന്നെ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യത്തിന് സാക്ഷ്യം വഹിക്കുന്നതാണ്. സമീപകാലത്ത് വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയ ഇന്ത്യ - ചൈന ബന്ധം ശക്തിപ്പെടുത്തുന്നതിലെ നിർണായക ചുവടുവയ്പ്പാണ് ഈ കൂടിക്കാഴ്ച. 2024 നവംബറിൽ ജി 20 ഉച്ചകോടിക്കിടെ റിയോയിൽ നടന്ന അവസാന കൂടിക്കാഴ്ച മുതൽ ഇന്ത്യ - ചൈന ബന്ധങ്ങളിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ട്. അതിർത്തി മാനേജ്മെന്റ്, മറ്റ് പ്രധാന മേഖലകൾ എന്നിവയുൾപ്പെടെ അവരുടെ ബന്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ചകളിൽ ഏർപ്പെട്ടുകൊണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയും ചൈന സന്ദർശിച്ചെന്നും ജയശങ്കർ ചൂണ്ടികാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്