ക്രൂരവും മനസാക്ഷിരഹിതവുമായ ആക്രമണം; പാകിസ്ഥാന്റെ അഫ്​ഗാൻ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

Published : Mar 17, 2026, 03:12 PM IST
kabul airstrike

Synopsis

കാബൂളിലെ ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. നിരവധി സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തെ ക്രൂരവും മനസാക്ഷിയില്ലാത്തതുമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ആക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ അവകാശപ്പെടുമ്പോൾ, പാകിസ്ഥാൻ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.

ദില്ലി: അഫ്​ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യ. സാധാരണക്കാരെ കൊലപ്പെടുത്തുതയും അഫ്ഗാനിസ്ഥാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്ത ക്രൂരവും മനസ്സാക്ഷിയില്ലാത്തതുമായ ആക്രമണമാണ് പാകിസ്ഥാൻ നടത്തിയതെന്ന് ഇന്ത്യ വിമർസിച്ചു. കൂട്ടക്കൊലയെ സൈനിക നടപടിയായി ന്യായീകരിക്കാൻ പാകിസ്ഥാൻ ശ്രമിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഉത്തരവാദികൾക്കെതിരെ രം​ഗത്തെത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. കാബൂളിലെ ഡീ അഡിക്ഷൻ പുനരധിവാസ ആശുപത്രിയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ പറഞ്ഞു. 

തിങ്കളാഴ്ത രാത്രി കാബൂളിലെ ഒമിഡ് അഡിക്ഷൻ ട്രീറ്റ്‌മെന്റ് ഹോസ്പിറ്റലിലാണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്ത, നിരവധി സാധാരണക്കാരുടെ ജീവൻ അപഹരിച്ച ഭീരുത്വവും മനസ്സാക്ഷിക്കു നിരക്കാത്തതുമായ അക്രമമാണ് പാകിസ്ഥാന്റെ ഭാ​ഗത്തുനിന്നുണ്ടായതെന്നും പാകിസ്ഥാൻ ഇപ്പോൾ ഒരു കൂട്ടക്കൊലയെ സൈനിക നടപടിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കാബൂൾ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ ഏകദേശം 400 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആശുപത്രി പൂർണമായി തകർന്നതായി അഫ്ഗാൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ, അഫ്ഗാൻ തലസ്ഥാനമായ പ്രവിശ്യയിലെ ഒരു ആശുപത്രിയിലും ആക്രമണം നടത്തിയിട്ടില്ലെന്ന് പാകിസ്ഥാൻ പറഞ്ഞു. 

കാബൂളിലെ ആശുപത്രിയിൽ പ്രാദേശിക സമയം രാത്രി 9 മണിയോടെയാണ് വ്യോമാക്രമണം നടന്നതെന്നും 2,000 കിടക്കകളുള്ള ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നുവെന്നും അഫ്ഗാനിസ്ഥാൻ ഡെപ്യൂട്ടി ഗവൺമെന്റ് വക്താവ് ഹംദുള്ള ഫിത്രത്ത് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ധീരരായ ഇറാനിലെ ജനങ്ങൾക്ക്'; യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ നെതന്യാഹുവിന്‍റെ അപ്രതീക്ഷിത വീഡിയോ സന്ദേശം
ഇറാൻ പ്രതിരോധത്തിന്‍റെ നട്ടെല്ലായ അലി ലാരിജാനിയെ വധിച്ചെന്ന് അവകാശവാദം, ഇസ്രയേൽ പുലർച്ചെ നടത്തിയ ആക്രമണം സുരക്ഷാ മേധാവിയെ ലക്ഷ്യമിട്ട്!