
വാഷിംഗ്ടൺ: ലോകത്തെ മുഴുവൻ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യ മാതൃക കാട്ടുന്നുവെന്ന് അമേരിക്കന്‍ മാധ്യമം സിഎന്‍എന്‍ പറയുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും മരണം പെരുകാതെ കാത്ത ഇന്ത്യ മാതൃകയാണ് എന്നാണ് അമേരിക്കൻ മാധ്യമം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ കൊവിഡ് മരണം ആയിരത്തിൽ നില്‍ക്കുന്നത് വലിയ നേട്ടമാണ് എന്നാണ് ഏപ്രില്‍ 29ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സി.എൻ.എൻ പറയുന്നത്. കണക്ക് ശരിയാണോ എന്ന സംശയവും റിപ്പോർട്ടിൽ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കൊവിഡിനെ തടഞ്ഞു നിറുത്താൻ ഇന്ത്യ സ്വീകരിച്ച നിലപാടുകളെ വ്യക്തമായി റിപ്പോർട്ടിൽ എടുത്തു കാട്ടുന്നു. ഇന്ത്യ കൃത്യതയോടെ ഉണർന്ന് പ്രവർത്തിച്ചതാണ് മരണ നിരക്ക് പിടിച്ച് നിറുത്താൻ കഴിഞ്ഞതെന്നും മറ്റ് രാജ്യങ്ങൾക്ക് കഴിയാതെ പോയത് അതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കൊവിഡിനെ തടഞ്ഞു നിറുത്താൻ ഇന്ത്യ സ്വീകരിച്ച നിലപാടുകളെ വ്യക്തമായി റിപ്പോർട്ടിൽ എടുത്തു കാട്ടുന്നു. ഇന്ത്യ കൃത്യതയോടെ ഉണർന്ന് പ്രവർത്തിച്ചതാണ് മരണ നിരക്ക് പിടിച്ച് നിറുത്താൻ കഴിഞ്ഞതെന്നും മറ്റ് രാജ്യങ്ങൾക്ക് കഴിയാതെ പോയത് അതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണിന്റെ ഫലമാണ് ഇന്ത്യയിൽ കാണുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.വളരെ നിർണായക തീരുമാനമാണ് മാർച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. വളരെ നേരത്തെ തന്നെ ഇന്ത്യ ലോക്ക്ഡൗണിലേക്ക് നീങ്ങി. 519 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ തന്നെ പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചു.
9,200ലധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇറ്റലി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ബ്രിട്ടനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വൈറസ് ബാധിതരുടെ എണ്ണം 6,700 ആയിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് വൈറസ് ബാധയേറ്റ അമേരിക്കയിൽ ഇപ്പോഴും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുമില്ല, ഇന്ത്യയിൽ ഓരോ പത്ത് ലക്ഷം പേരിലും 76 ആണ് മരണം.
എന്നാൽ അമേരിക്കയിൽ ഓരോ പത്ത് ലക്ഷം പേരിലും 175 പേരിലധികമാണ് മരിക്കുന്നത്. തുടക്കം മുതൽ ഇന്ത്യ സ്വീകരിച്ച പ്രതിരോധ നടപടികൾ റിപ്പോർട്ടിൽ വിശദമാക്കുന്നു. മാർച്ച് അഞ്ചിന് അഞ്ച് പേർക്കായിരുന്നു വൈറസ് ബാധ, പതിനൊന്നോടെ ടൂറിസ്റ്റ് വിസകളെല്ലാം താത്ക്കാലികമായി റദ്ദാക്കി. വൈറസ് ബാധിത പ്രദേശത്ത് നിന്നെത്തുന്നവർ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ കഴിയാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.
അതേ സമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 37,000 കടന്നു. 24 മണിക്കൂറിനിടെ പുതിയതായി കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിരിക്കുകയാണ്. 24 മണിക്കൂറിനിടെ രണ്ടായിരം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു ദിവസം ഇത്രയധികം രോഗം പടരുന്നത് ഇതാദ്യമാണ്. രാജ്യത്തെ മരണനിരക്കിലും കുറവില്ല. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. ഇന്നലെയും കൊവിഡ് ബാധിച്ച് എഴുപതിലധികം പേർ മരിച്ചു.
രാജ്യത്ത് കൊവിഡ് മരണം 1,218 ആയി.2293 ആളുകൾക്കാണ് 24 മണിക്കൂറിൽ രോഗം ബാധിച്ചത്. ഇന്ത്യയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 32,336 ആയി. ഇതിൽ 9950 പേർ രോഗമുക്തരായി. 2,6167 പേരാണ് വിവിധ ആശുപത്രികളുലായി രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 10498 പേർ. ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. 4395 പേർക്കാണ് ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam