അഭ്യൂഹങ്ങൾ തള്ളി ഉത്തരകൊറിയ; കിം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടെന്ന് ഔദ്യോഗിക മാധ്യമം, ചിത്രം പുറത്ത്

By Web TeamFirst Published May 2, 2020, 5:50 AM IST
Highlights

കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് നിരവധി വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പൊതുവേദിയിൽ എത്തിയതായി ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

പ്യോം​​​ഗ്യാം​​​ങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പൊതുവേദിയിൽ എത്തിയതായി ഉത്തരകൊറിയൻ മാധ്യമങ്ങൾ. രാജ്യത്തെ പുതിയ വളം ഫാക്ടറി കിം ജോങ് ഉൻ ഉദ്ഘാടനം ചെയ്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയൻ വാർത്താ ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ പ്യോം​​​ഗ്യാം​​​ങിൽ നടന്ന പരിപാടിയുടെ ചിത്രങ്ങളും പുറത്തുവിട്ടു 

കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് നിരവധി വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പൊതുവേദിയിൽ എത്തിയതായി ഉത്തരകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിമ്മിന്റ ആരോഗ്യനനില ​ഗുരുതരമാണെന്നാണ് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ ശസ്ത്രക്രിയക്ക് ശേഷമാണ് സ്ഥിതി മോശമായത് എന്നാണ് റിപ്പോർട്ടുകൾ. 

Also Read: പിന്നിൽ വന്ന് കണ്ണുപൊത്തി, മുഖത്തുതഴുകി, 'വിഎക്സ്' നെർവ് ഏജന്റിന്റെ രൂപത്തിൽ കിം ജോങ് നാമിനെ തേടിയെത്തിയ മരണം

ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം ഏറെ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപകന്‍ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാര്‍ഷികമായി ആചരിക്കുക. എന്നാല്‍, ഇത്തവണത്തെ ചടങ്ങുകള്‍ക്ക് കിം പങ്കെടുത്തിരുന്നില്ല. ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ഉത്തരകൊറിയ തയ്യാറായിട്ടില്ല. 

Also Read: കിം ജോങ് ഉൻ കൊറോണ വന്നാലോ എന്നു പേടിച്ച് മുങ്ങിയതാകാമെന്ന് ദക്ഷിണ കൊറിയ

click me!