
വാഷിങ്ടൺ : റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെയും ചൈനയുമായുള്ള ബന്ധത്തെയും വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച ലജ്ജാകരമെന്ന് അദ്ദേഹം തുറന്നടിച്ചു. ഷി ജിൻപിങ്ങിന്റെയും പുടിന്റെയും ഒപ്പം നിൽക്കുന്ന മോദി എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അദ്ദേഹം റഷ്യയോടൊപ്പമല്ല, ഞങ്ങളോടൊപ്പമാണ് നിൽക്കേണ്ടതെന്ന് തിരിച്ചറിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും നവാരോ കൂട്ടിച്ചേർത്തു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ഇന്ത്യയുടെ നിലപാടിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.
റഷ്യയിൽ നിന്ന് ഇന്ത്യ വിലകുറഞ്ഞ എണ്ണ വാങ്ങുന്നത് റഷ്യൻ യുദ്ധ യന്ത്രങ്ങൾക്ക് പണം നൽകുന്നതിന്റെ ഭാഗമാണെന്നും ഇത് യുക്രെയ്നിലെ സാധാരണക്കാരുടെ മരണത്തിന് കാരണമാകുന്നുണ്ടെന്നും പീറ്റർ നവാരോ ആരോപിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ജനാധിപത്യ രാജ്യങ്ങൾക്കൊപ്പം നിൽക്കണം
ഇന്ത്യൻ കയറ്റുമതിക്ക് മേൽ യുഎസ് ഏർപ്പെടുത്തിയ അധിക താരിഫിനെ നവാരോ ന്യായീകരിച്ചു. യുഎസിൻ്റെ വ്യാപാര നയങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ താരിഫ് നിരക്കുകൾ വളരെ ഉയർന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയെക്കുറിച്ചും നവാരോ പ്രതിപാദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam