
ദില്ലി: പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നൽകി ഇന്ത്യ. ഫിറോസ്പൂരിൽ അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യ രണ്ട് നാട്ടുകാരെ വെടിവെച്ചു കൊന്നു എന്ന് പാകിസ്ഥാൻ ആരോപിച്ചതടക്കമുള്ള വിഷയങ്ങളിലാണ് നടപടി. പ്രകോപനമില്ലാതെ വെടിവെച്ചെന്ന പാകിസ്ഥാൻ ആരോപണം ഇന്ത്യ തള്ളികളയുകയും ചെയ്തു. മുന്നറിയിപ്പുകൾ നൽകിയിട്ടും അതിർത്തി വഴി നുഴഞ്ഞു കയറാൻ മൂന്ന് പേർ ശ്രമം നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. മയക്കുമരുന്ന് കള്ളക്കടത്തിനുള്ള നീക്കമാണ് നടന്നതെന്നും ഇന്ത്യ വ്യക്തമാക്കി. നുഴഞ്ഞുകയറ്റം തടയാൻ പാകിസ്ഥാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. താക്കീതുകൾ തുടർച്ചയായി അവഗണിച്ചത് കൊണ്ടാണ് നുഴഞ്ഞു കയറാൻ നോക്കിയവരെ നേരിടേണ്ടി വന്നതെന്നും ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam