ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾക്ക് ഇന്ത്യ പങ്കെടുക്കും, ബിഹാര്‍ ഗവര്‍ണറും വിദേശകാര്യ സഹമന്ത്രിയും പ്രതിനിധീകരിക്കും

Published : Jun 29, 2026, 05:04 PM IST
mojtaba khamenei new iran supreme leader ayatollah ali khamenei death us israel strike assembly of experts update

Synopsis

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ​ഗവർണറും വിദേശകാര്യ സഹമന്ത്രിയും പങ്കെടുക്കും. 

ദില്ലി: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ​ഗവർണർ, വിദേശകാര്യ സഹമന്ത്രി എന്നിവർ പങ്കെടുക്കും. ബിഹാർ ​ഗവർണർ സയ്ദ് അത്ത ​ഹസ്നയ്ൻ, കേന്ദ്ര വിദേശകാര്യസഹമന്ത്രി പബിത്ര മാർ​ഗരിറ്റ എന്നിവരാണ് പങ്കെടുക്കുക. വിദേശകാര്യമന്ത്രാലയ ഉദ്യോ​ഗസ്ഥരും അനു​ഗമിക്കും. 

ജൂലൈ 4 മുതൽ ഒമ്പത് വരെയാണ് ഇറാനിൽ സംസ്കാര ചടങ്ങുകൾ നടക്കുക. യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരചടങ്ങുകൾക്ക് ഇറാനിൽ ഒരുക്കങ്ങൾ നടക്കുന്നതിനിടെ  പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയി പങ്കെടുക്കുമോ എന്നതാണ് ഏവരുടെയും ആകാംക്ഷ. അങ്ങനെയാണെങ്കിൽ മൊജ്തബ ഖമനേയി ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയും അലി ഖമനേയിയുടെ സംസ്കാരചടങ്ങിനുണ്ടാകും.

ജൂലായ് നാല് മുതലാണ് അലി ഖമനേയിയുടെ സംസ്കാരചടങ്ങുകൾ ആരംഭിക്കുന്നത്. ഖോം ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളിലൂടെയുള്ള വിലാപയാത്ര ജൂൺ ഒൻപതിന് മഷാദിലെത്തും. ഒൻപതാം തീയതി അവിടെയാണ് കബറടക്കം. അലി ഖമനേയിയുടെ സംസ്കാരചടങ്ങിലും വിലാപയാത്രയിലും വൻ ജനാവലി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഇതേസമയമാണ് നിലവിലെ പരമോന്നത നേതാവും അലി ഖമനേയിയുടെ മകനുമായ മൊജ്തബ ഖമനേയി ചടങ്ങിൽ പങ്കെടുക്കുമോ എന്ന ചോദ്യങ്ങളും ഉയരുന്നത്. 

ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിലാണ് അലി ഖമനേയി കൊല്ലപ്പെട്ടത്. ഇതേ ആക്രമണത്തിൽ മൊജ്തബ ഖമനേയിക്കും ​ഗുരുതര പരിക്കേറ്റിരുന്നു. ഇക്കാര്യം പിന്നീട് ഔദ്യോ​ഗിക മാധ്യമങ്ങളും സ്ഥിരീകരിച്ചു. വ്യോമാക്രമണത്തിൽ മൊജ്തബയുടെ മുഖത്തും കാലിലും ​ഗുരുതരമായി പരിക്കേറ്റെന്നായിരുന്നു റിപ്പോർട്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പീഡിപ്പിച്ചശേഷം കൊല, പട്ടായയില്‍ 17-കാരിയുടെ മൃതദേഹം ട്രാവല്‍ ബാഗിലാക്കി ഉപേക്ഷിച്ചു; വിദേശ പൗരന്‍ അറസ്റ്റില്‍
വെനിസ്വേല ഭൂകമ്പം: അര്‍ജന്റീന ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യയും രണ്ട് മക്കളും മണ്ണിനടിയില്‍; മൃതദേഹങ്ങള്‍ കണ്ടെത്തി