റഷ്യയിൽ അതിശക്തമായ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി; സുനാമി ഭീഷണിയില്ലെന്ന് അറിയിപ്പ്

Published : Oct 16, 2026, 10:12 AM IST
Russia Earthquake

Synopsis

റഷ്യയുടെ കിഴക്കൻ തീരമേഖലയിലുള്ള കാംചാത്ക ഉപദ്വീപിൽ റിക്‌ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം ഉണ്ടായി. ഭൂമിക്കടിയിൽ 140 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മോസ്കോ: റഷ്യയിൽ വൻ ഭൂചലനം. റഷ്യയുടെ കിഴക്കൻ തീരമേഖലയിലുള്ള കാംചാത്ക ഉപദ്വീപിലാണ് അതിശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. റിക്‌ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.

പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:35 ഓടെയാണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ ഏകദേശം 140 കിലോമീറ്റർ ആഴത്തിലാണെന്ന് സീസ്മോളജിക്കൽ സെന്റർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഭൂകമ്പത്തെത്തുടർന്ന് വൻ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും സുനാമി ഭീഷണിയില്ലെന്നാണ് റഷ്യയിലെ സുനാമി വാണിങ് സെൻ്ററിൽ നിന്നുള്ള അറിയിപ്പ്. അധികൃതർ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയുടെ യുദ്ധതന്ത്രങ്ങളെ തകർത്ത് ഇറാൻ നടത്തിയ നീക്കം; നാശനഷ്ടം ഗൾഫ് രാജ്യങ്ങളിൽ, 84 കേന്ദ്രങ്ങളിൽ 135-ലധികം ആക്രമണം നടന്നെന്ന് റിപ്പോർട്ട്
യുഎസിൽ വീണ്ടും വെടിവയ്പ്; പ്രൈമറി സ്കൂളിൽ 3 കുട്ടികളും ഒരു അധ്യാപകനും ദാരുണാന്ത്യം, 16 കാരനായ അക്രമിയെ വെടിവെച്ച് കൊന്ന് പ്രദേശവാസി