വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊന്നു; മൃതദേഹത്തിന്‍റെ ചിത്രം കാമുകിക്ക് അയച്ചു, ഇന്ത്യക്കാരൻ യുഎസിൽ അറസ്റ്റിൽ

Published : Jul 09, 2026, 11:07 AM IST
indian man murdered wife

Synopsis

അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ തെലങ്കാന സ്വദേശിയായ ഇന്ത്യൻ എഞ്ചിനീയർ അറസ്റ്റിൽ. വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷമായിരുന്നു കൊലപാതകം. മൃതദേഹത്തിന്റെ ചിത്രം ഇയാൾ കാമുകിക്ക് അയച്ചുകൊടുത്തതായും റിപ്പോർട്ടുകളുണ്ട്.

വാഷിങ്ടൺ: അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ എഞ്ചിനീയർ അറസ്റ്റിൽ. യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം ഇയാൾ തന്‍റെ കാമുകിക്ക് അയച്ചുകൊടുത്തതായും റിപ്പോർട്ടുകൾ പറയുന്നു. തെലങ്കാന സ്വദേശിയാണ് ഇയാൾ. വിവാഹം കഴിഞ്ഞ് നാല് മാസം മാത്രം പിന്നിട്ടപ്പോഴാണ് യുവാവ് ക്രൂര കൊലപാതകം നടത്തിയത്. യുഎസ് പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ ചോദ്യം ചെയ്തുവരികയാണ്. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷമാണ് ഇരുവരും അമേരിക്കയിലേക്ക് പോയത്. 

കൊലപാതകത്തിലേക്ക് നയിച്ചത് എന്ത്?

കൊലപാതകത്തിന് ശേഷം പ്രതി തന്നെയാണ് ഭാര്യയുടെ മൃതദേഹത്തിന്‍റെ ചിത്രം കാമുകിക്ക് അയച്ചത്. ഈ ക്രൂരകൃത്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളാണോ കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രതിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഈ ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പുറത്തുവരുന്ന സൂചനകൾ. 

ഈ ബന്ധം ഭാര്യ അറിഞ്ഞതിനെ തുടർന്നുള്ള തർക്കങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നു. എന്തായാലും കേസിൽ നിർണായക തെളിവായി ഈ ചിത്രം മാറുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. യുവാവിന്‍റെയും കൊല്ലപ്പെട്ട യുവതിയുടെയും പേരുവിവരങ്ങൾ അടക്കമുള്ള കൂടുതൽ വിശദാംശങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഇന്ത്യൻ എംബസി അധികൃതർ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ 2800 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഓസ്‌ട്രേലിയൻസൂപ്പർ; പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
വിട്ടുകിട്ടണമെന്ന് യുഎസ്; നിയമവശങ്ങൾ പഠിക്കുമെന്ന് ഇന്ത്യ: ഹർദീപ് സിംഗ് നിജ്ജാർ വധക്കേസിൽ പുതിയ വഴിത്തിരിവ്