'ഇന്ത്യക്കാരൻ മൂൺലൈറ്റിങ്ങിൽ 40 ലക്ഷം നേടി'; അമേരിക്കയിൽ 39കാരൻ അറസ്റ്റിൽ, 15 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റം

Published : Oct 24, 2025, 05:04 PM IST
Indian American

Synopsis

സംസ്ഥാന ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ ഒരു സ്വകാര്യ കമ്പനിയിൽ  രഹസ്യ ജോലി ചെയ്ത ഇന്ത്യൻ വംശജനായ മെഹുൽ ഗോസ്വാമി അറസ്റ്റിൽ. ഒരേ സമയം രണ്ട് ജോലി ചെയ്ത് നികുതിപ്പണത്തിൽ നിന്ന് 50,000 ഡോളറിലധികം തട്ടിയെടുത്തുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.  

ന്യൂയോർക്ക്: സംസ്ഥാന ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ കരാറുകാരനായി രഹസ്യമായി മറ്റൊരു ജോലി കൂടി ചെയ്തതിന് ഇന്ത്യൻ വംശജനായ 39-കാരൻ പിടിയിൽ. മെഹുൽ ഗോസ്വാമിയാണ് യു.എസ്. അധികൃതരുടെ പിടിയിലായത്. മോഷണ (ഗ്രാൻഡ് ലാർസനി) കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ന്യൂയോർക്ക് സ്റ്റേറ്റ് ഇൻസ്പെക്ടർ ജനറൽസ് ഓഫീസും സരടോഗ കൗണ്ടി ഷെരീഫ്സ് ഓഫീസും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഗോസ്വാമിയുടെ തട്ടിപ്പ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ നിയമവിരുദ്ധ നടപടിയിലൂടെ നികുതിപ്പണത്തിൽ നിന്ന് 50,000 ഡോളറിലധികം (ഏകദേശം 41 ലക്ഷം രൂപ) ദുരുപയോഗം ചെയ്യപ്പെട്ടു എന്നാണ് യുഎസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ന്യൂയോർക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി സർവീസസിൽ (ITS) റിമോട്ട് ആയി ജോലി ചെയ്യുകയായിരുന്നു ഗോസ്വാമി. ഇതിനുപുറമെ, 2022 മാർച്ച് മുതൽ മാൾട്ടയിലെ ഗ്ലോബൽഫൗണ്ടറീസ് എന്ന സെമികണ്ടക്ടർ കമ്പനിയിൽ കരാറുകാരനായും ഇദ്ദേഹം ജോലി ചെയ്തുവെന്നാണ് ആരോപണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തൻ്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ട അതേ സമയത്തുതന്നെ സ്വകാര്യ കമ്പനിക്ക് വേണ്ടിയും ഇയാൾ പ്രവർത്തിച്ചു എന്ന ഗുരുതര ആരോപണമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

"പൊതു ജീവനക്കാരിൽ വിശ്വാസത്തോടെ സേവനം ചെയ്യാനുള്ള ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നത്, ഗോസ്വാമിയുടെ ആരോപിക്കപ്പെടുന്ന ഈ നടപടി ആ വിശ്വാസത്തിൻ്റെ ഗുരുതരമായ ലംഘനമാണ്. സംസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് അവകാശപ്പെട്ട് രണ്ടാമതൊരു മുഴുവൻ സമയ ജോലി ചെയ്യുന്നത് പൊതുവിഭവങ്ങളുടെയും നികുതിദായകരുടെ പണത്തിൻ്റെയും ദുരുപയോഗമാണ്," ഇൻസ്‌പെക്‌ടർ ജനറൽ ലൂസി ലാങ് പറഞ്ഞു.

ഒക്ടോബർ 15-ന് സരടോഗ കൗണ്ടി ഷെരീഫ്സ് ഓഫീസ് ഗോസ്വാമിയെ 'ഗ്രാൻഡ് ലാർസനി ഇൻ ദ സെക്കൻഡ് ഡിഗ്രി'എന്ന ഗുരുതരമായ ക്ലാസ് സി ഫെലോണി കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 50,000 ഡോളറിലധികം മോഷ്ടിക്കുക, അല്ലെങ്കിൽ പൊതുസേവനം ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പിൽ വരുന്നത്. ന്യൂയോർക്കിൽ പരമാവധി 15 വർഷം വരെ തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. 2024-ൽ പദ്ധതി കോർഡിനേറ്ററായിരുന്ന ഗോസ്വാമിയുടെ വാർഷിക വരുമാനം 117,891 ഡോളര്‍ ആയിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തകർന്നുനിൽക്കുന്ന പാകിസ്ഥാനെ വീണ്ടും കൈയയഞ്ഞ് സഹായിച്ച് ലോക ബാങ്ക്, 6200 കോടി ധനസഹായം അനുവദിച്ചു; സേവന വിതരണം മെച്ചപ്പെടുത്തുക ലക്ഷ്യം
രാജകീയ സമ്മാനങ്ങൾ, കോടികളുടെ ലാഭം; പാകിസ്ഥാനിൽ ഇമ്രാൻ ഖാനെ കുരുക്കിയ 'നിധിപ്പെട്ടി'