ഇന്ത്യയുടെ എതിർപ്പ് വകവെച്ചില്ല; പാകിസ്ഥാന് വീണ്ടും 6000 കോടിയിലേറെ രൂപയുടെ സഹായം; സാമ്പത്തിക പാക്കേജ് അനുമതി

Published : Jun 04, 2025, 04:10 PM IST
ഇന്ത്യയുടെ എതിർപ്പ് വകവെച്ചില്ല; പാകിസ്ഥാന് വീണ്ടും 6000 കോടിയിലേറെ രൂപയുടെ സഹായം; സാമ്പത്തിക പാക്കേജ് അനുമതി

Synopsis

ഇന്ത്യയുടെ ശക്തമായ എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 800 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായ പാക്കേജ് ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക് അനുവദിച്ചു.

ദില്ലി: ഇന്ത്യ ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നതിനിടെയിലും പാകിസ്ഥാന് 800 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ച് ഏഷ്യൻ ഡെവലപ്‌മെന്‍റ്  ബാങ്ക് (എഡിബി). തീവ്രവാദത്തിന് ധനസഹായം നൽകിയ ചരിത്രമുള്ള അയൽരാജ്യത്തിന് ഒരു തരത്തിലുള്ള സഹായവും നൽകുന്നതിനെ ഇന്ത്യ എതിര്‍ത്തിരുന്നു. ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ടിൽ (ഐഎംഎഫ്) നിന്ന് ഒരു ബില്യൺ ഡോളറിന്‍റെ (ഏകദേശം 8,500 കോടി രൂപ) പാക്കേജ് പാകിസ്ഥാന് ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ സഹായവും ലഭിച്ചിട്ടുള്ളത്.

പൊതു ധനകാര്യ മാനേജ്‌മെന്‍റ്  മെച്ചപ്പെടുത്തുന്നതിനായി അനുവദിച്ച ഈ പാക്കേജിൽ 300 ദശലക്ഷം ഡോളറിന്‍റെ നയപരമായ വായ്പയും 500 ദശലക്ഷം ഡോളറിന്‍റെ പ്രോഗ്രാം അടിസ്ഥാനമാക്കിയുള്ള ഗ്യാരണ്ടിയും ഉൾപ്പെടുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, പാകിസ്ഥാന്‍റെ തീവ്രവാദത്തിനുള്ള പിന്തുണ ഇന്ത്യ ലോകമെമ്പാടുമുള്ള വായ്പാ ഏജൻസികളെ അറിയിക്കുകയും ഭാവിയിലെ വായ്പാ പാക്കേജുകൾ നിർത്തിവെക്കാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

സാമ്പത്തിക സഹായം ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉന്നയിച്ച് ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക് (എഡിബി) പാകിസ്ഥാന് ഒരു സാമ്പത്തിക സഹായവും നൽകരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാന്‍റെ സാമ്പത്തിക ദുർബലതയും ഇന്ത്യ എടുത്തു കാണിച്ചു. 2018ൽ ജിഡിപിയുടെ 13 ശതമാനം ആയിരുന്ന നികുതി വരുമാനം 2023ൽ വെറും 9.2 ശതമാനം ആയി കുറഞ്ഞതും പ്രതിരോധ ചെലവുകൾ വർധിച്ചതും ഇന്ത്യ ചൂണ്ടിക്കാട്ടി.

എഡിബിയിൽനിന്നും മറ്റ് അന്താരാഷ്ട്ര വായ്പാ ദാതാക്കളിൽ നിന്നുമുള്ള വായ്പകൾ വികസന പ്രവർത്തനങ്ങൾക്ക് പകരം സൈനിക ആവശ്യങ്ങൾക്കായി പാകിസ്ഥാൻ വകമാറ്റപ്പെടുമെന്ന് ഇന്ത്യ ആശങ്കപ്പെടുന്നുണ്ട്. പാകിസ്ഥാന്‍റെ ദുർബലമായ ഭരണം, സാമ്പത്തിക കാര്യങ്ങളിൽ സൈന്യത്തിന്‍റെ അമിതമായ പങ്ക് എന്നിവയും ഇന്ത്യ എടുത്തു കാണിച്ചു. പ്രത്യേക നിക്ഷേപ സൗകര്യ കൗൺസിൽ (Special Investment Facilitation Council) വഴി സൈന്യത്തിന്‍റെ സ്വാധീനം ശക്തമായി നിലനിൽക്കുന്നുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. നിക്ഷേപം, പ്രത്യേകിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമായി 2023 ജൂണിലാണ് ഈ കൗൺസിൽ രൂപീകരിച്ചത്. എഡിബി, ഐഎംഎഫ് എന്നിവയിൽ നിന്ന് നിരവധി വായ്പാ പദ്ധതികൾ ലഭിച്ചിട്ടും, പാകിസ്ഥാൻ പ്രധാന സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ടുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയായി നെതന്യാഹുവില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേൽ ഇന്ന് ഉണ്ടാകുമായിരുന്നില്ല, പ്രശംസിച്ച് ട്രംപ്
പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ആക്രമണമെന്ന് റഷ്യ: ഡ്രോൺ ആക്രമണം നടത്താൻ ശ്രമമുണ്ടായി; വെളിപ്പെടുത്തി റഷ്യൻ വിദേശകാര്യമന്ത്രി