11 വയസ്സുകാരിയോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ച ഇന്ത്യക്കാരന് അമേരിക്കയില്‍ 10 വര്‍ഷം തടവ് ശിക്ഷ

Web Desk   | Asianet News
Published : Mar 06, 2020, 12:04 PM IST
11 വയസ്സുകാരിയോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ച ഇന്ത്യക്കാരന് അമേരിക്കയില്‍ 10 വര്‍ഷം തടവ് ശിക്ഷ

Synopsis

ലൈംഗിക താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് 11 വയസ്സ് പ്രായമായ കുട്ടിക്ക് ടെക്സ്റ്റ് മെസ്സേജ് അയക്കുകയും ഇ മെയില്‍ അയക്കുകയും ചെയ്തുവെന്ന് ഭാസ്കറിനെതിരെ പ്രോസിക്യൂട്ടര്‍ ആരോപിച്ചു.

ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചതിന് വിദ്യാര്‍ത്ഥിയായ ഇന്ത്യക്കാരനെ അമേരിക്കയില്‍ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. സച്ചിന്‍ അജി ഭാസ്കര്‍ എന്ന 23 കാരനെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. കുറഞ്ഞ ശിക്ഷയായ 10 വര്‍ഷമോ കൂടിയ ശിക്ഷയായ ജീവപര്യന്തം തടവോ ആണ് ഇയാള്‍ക്കെതിരെ നിലനിലനില്‍ക്കുന്നത്. ഇതിന് പുറമെ 1,84,32,500 രൂപ പിഴയായി നല്‍കണം. 

ലൈംഗിക താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് 11 വയസ്സ് പ്രായമായ കുട്ടിക്ക് ടെക്സ്റ്റ് മെസ്സേജ് അയക്കുകയും ഇ മെയില്‍ അയക്കുകയും ചെയ്തുവെന്ന് ഭാസ്കറിനെതിരെ പ്രോസിക്യൂട്ടര്‍ ആരോപിച്ചു. ഈ സന്ദേശങ്ങളിലൂടെ കുട്ടിയ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് കോടതിക്ക് ബോധ്യമായതോടെയാണ് ശിക്ഷ വിധിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

PREV
click me!

Recommended Stories

‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’; ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത് 2 ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും, സംഭവം ലാഹോറിൽ
നടുക്കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധ; ലോകയാത്രക്കിറങ്ങിയ സഞ്ചാരികൾക്കും ജീവനക്കാർക്കും രോഗം