
ഹോങ്കോംഗ്: കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് പടരുന്നു. ഹോങ്കോംഗില്‍ വളര്‍ത്തുനായക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ ബാധയുള്ള വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിന് പിന്നാലെയാണ് സ്ഥിരീകരണം. ചെറിയ രീതിയിലാണ് വൈറസ് ബാധയുള്ളതെന്നാണ് വിവരം.
'കൊറോണ'; മത്സ്യ-മാംസാഹാരങ്ങള്‍ ഉപേക്ഷിക്കേണ്ടതുണ്ടോ?
മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് കൊറോണ പടര്‍ന്ന ആദ്യ സംഭവമാണ് ഇത്. പോമറേനിയന്‍ വിഭാഗത്തിലുള്ള നായയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മൂക്കിലൂടെയും മുഖത്ത് കൂടിയുമുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചിരിക്കുന്നതെന്നാണ് വിവരം.
മുന്‍കുതല്‍ നടപടികള്‍ സ്വീകരിച്ച് നായയെ കാര്‍ഷിക വകുപ്പ് ഐസലേറ്റ് ചെയ്തിരിക്കുകയാണ്. വളര്‍ത്തുമൃഗങ്ങളാണോ കൊറോണയുടെ ഉറവിടമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. ഫെബ്രുവരി 25നാണ് ഈ നായയുടെ ഉടമസ്ഥയും അറുപതുകാരിയുമായ സ്ത്രീ കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സ തേടിയത്. ഹോങ്കോംഗില്‍ ഇതിനോടകം 100 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ: കറന്‍സി നോട്ട് രഹിത പണമിടപാടുകള്‍ സ്വീകരിക്കാന്‍ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന
അപകടകാരികളായി മൃഗങ്ങളിൽ നിന്നുളള വൈറസുകൾ; വൈറോളജി വിദഗ്ധർ പറയുന്നത്...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam