വിവാഹ സൽക്കാര വേദിയിൽ ആയുധധാരികൾ, കാനഡയിൽ ഇന്ത്യക്കാരനായ ഗ്യാങ്സ്റ്ററെ വെടിവെച്ച് കൊന്നു

By Web TeamFirst Published May 29, 2023, 7:23 PM IST
Highlights

വിവാഹ സൽക്കാരത്തിൽ ഗുണ്ടാ നേതാവായ അമർപ്രീത് ഉണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. അമർപ്രീതിന്‍റെ മൂത്ത സഹോദരൻ രവീന്ദറും വിവാഹത്തിൽ അതിഥിതിയായി എത്തിയിരുന്നു.

ഒട്ടാവ: കാനഡയിൽ വിവാഹ സല്‍ക്കാര വേദിക്ക് പുറത്തുവെച്ച് ഇന്ത്യൻ വംശജനായ ഗുണ്ടാനേതാവിനെ  അജ്ഞാതർ വെടിവച്ചു കൊന്നു. കുപ്രസിദ്ധ കുറ്റവാളികളുടെ പട്ടികയിലുണ്ടായിരുന്ന പഞ്ചാവ് വംശജനായ അമർപ്രീത്(28) ആണ് കൊല്ലപ്പെട്ടത്. വിവാഹ സൽക്കാര വേദിയിലേക്ക് ഇരച്ചുകയറിയ അക്രമി സംഘം സംഗീതം നിർത്താൻ ആവശ്യപ്പെടുകയും വെടിയുതിർക്കുകയും ചെയ്തതായി കനേഡിയൻ പൊലീസ് വ്യക്തമാക്കി.

കാനഡയിലെ വാൻകൂവർ നഗരത്തിലാണ് സംഭവം നടന്നത്. വിവാഹ സൽക്കാരത്തിൽ ഗുണ്ടാ നേതാവായ അമർപ്രീത് ഉണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. അമർപ്രീതിന്‍റെ മൂത്ത സഹോദരൻ രവീന്ദറും വിവാഹത്തിൽ അതിഥിതിയായി എത്തിയിരുന്നു. ഇദ്ദേഹത്തിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടക്കുന്ന സമയത്ത്  60 ഓളം അതിഥികൾ വേദിയിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കാനഡയെ നടുക്കിയ വെടിവെപ്പ് നടന്നത്. പുലർച്ചെ 1:30 ന് ആണ് ഒരാൾക്ക് വെടിയേറ്റതായി പൊലീസിന് റിപ്പോർട്ട് ലഭിക്കുന്നത്.

വിവരമറിഞ്ഞെത്തിയ പൊലീസ് വെടിയേറ്റ അമർപ്രീതിന് സിപിആർ നല്‍കിയെങ്കിലും മെഡിക്കഷ സംഘം എത്തുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.  2022 ഓഗസ്റ്റിൽ, കനേഡിയൻ പൊലീസ്  11 കുപ്രസിദ്ധ കുറ്റവാളികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. ഇതിൽ അമർപ്രീതും സഹോദരൻ രവീന്ദറും ഉൾപ്പെടെ ഒമ്പത് പേർ പഞ്ചാബ് സ്വദേശികളാണ്. പ്രവിശ്യയിൽ നടന്ന നിരവധി കൊലപാതകങ്ങളുമായും വെടിവെപ്പുകളുമായും ഇവർക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പുറത്ത് വിടുന്ന വിവരം.

Read More : പങ്കാളിയെ കൈമാറ്റം, അറസ്റ്റ്, ഭാര്യയുടെ കൊലപാതകം; ഷിനോയുടെ ജീവനെടുത്തത് 'പൊളോണിയം' എന്ന മാരക വിഷം ?

click me!