അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു; വെടിയേറ്റത് ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍

Published : May 29, 2023, 06:27 PM ISTUpdated : May 29, 2023, 06:58 PM IST
അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു; വെടിയേറ്റത് ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍

Synopsis

ജോലി കഴിഞ്ഞ് മടങ്ങിയ യുവാവിനെ അജ്ഞാതൻ വെടിവെക്കുകയായിരുന്നു. ജൂഡിന്റെ കുടുംബം 30 വർഷമായി അമേരിക്കയിൽ താമസിക്കുകയാണ്.

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫിലാഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോ ആണ് കൊല്ലപ്പെട്ടത്. 21 വയസായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയ യുവാവിനെ അജ്ഞാതൻ വെടിവെക്കുകയായിരുന്നു. യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോഷണ ശ്രമത്തിനിടെയായിരുന്നു വെടിയേറ്റത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ജൂഡ് ചാക്കോയുടെ കുടുംബം 30 വർഷമായി അമേരിക്കയിൽ താമസിക്കുകയാണ്. സംസ്കാര ചടങ്ങുകൾ ഫിലാഡൽഫിയയിൽ നടക്കും.

Also Read: അമേരിക്കയിൽ 19 വയസുള്ള ഇന്ത്യൻ വംശജൻ വൈറ്റ് ഹൗസ് പാർക്കിലേക്ക് വാഹനം ഇടിച്ചുകയറ്റി; അറസ്റ്റ്

PREV
Read more Articles on
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്