ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ സിലിക്കൺ വാലിയിൽ മൈക്രോസോഫ്റ്റ് ക്യാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Aug 29, 2025, 02:37 PM IST
Pratik Pandey

Synopsis

സിലിക്കൺ വാലിയിൽ മൈക്രോസോഫ്റ്റിലെ ജീവനക്കാരനായ ഇന്ത്യാക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

സിലിക്കൺ വാലി: സിലിക്കൺ വാലിയിലെ മൈക്രോസോഫ്റ്റിന്റെ മൈക്രോസോഫ്റ്റിന്റെ മരിച്ച നിലയിൽ കണ്ടെത്തി. മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പ്രതീക് പാണ്ഡെ (35) ആണ് മരിച്ചത്. ഓഗസ്റ്റ് 19 ന് വൈകിട്ട് ഓഫീസിൽ പോയ ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ കമ്പനി പ്രതികരിച്ചിട്ടില്ല. മരണവുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൈക്രോസോഫ്റ്റിന്റെ ഫാബ്രിക് പ്രൊഡക്ട് വിഭാഗത്തിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ക്ലൗഡ്, എഐ വിഭാഗം മേധാവി സ്കോട്ട് ഗുത്രിക്കാണ് ഇദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നത്. അമേരിക്കയിലെ സാൻജോസ് സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിയാണ്. വാൾമാർട്ട്, ആപ്പിൾ കമ്പനികളിൽ മുൻപ് ജോലി ചെയ്ത ഇദ്ദേഹം 2020 ലാണ് മൈക്രോസോഫ്റ്റിനൊപ്പം ചേർന്നത്. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.

മരണ വിവരമറിഞ്ഞ് ഓഗസ്റ്റ് 20 ന് പുലർച്ചെ 2 മണിയോടെ പോലീസ് സംഭവസ്ഥലത്ത് എത്തിയെന്നാണ് മൗണ്ടെയ്ൻ വ്യൂ പൊലീസ് പ്രതികരിച്ചത്. സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്