
ലണ്ടൻ: യുഎസ്സിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് അക്രമികളിൽ നിന്ന് ക്രൂരമർദ്ദനം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിക്കാണ് അജ്ഞാതരായ മോഷ്ടാക്കളിൽ നിന്ന് മർദ്ദനമേറ്റത്. ഷിക്കാഗോയിലെ നോർത്ത് കാംപ്ബെല്ലിൽ ഇന്നലെ രാത്രി ആണ് സംഭവം ഉണ്ടായത്. ഭക്ഷണം വാങ്ങി വീട്ടിലേക്ക് മടങ്ങവേ ആണ് വഴിയരികിൽ പതുങ്ങി നിന്ന ഒരു സംഘം അക്രമികൾ സയ്യിദിനെ ആക്രമിച്ചത്. അക്രമത്തിൽ സയ്യിദിന്റെ മൂക്കിന് കാര്യമായ പരിക്കേറ്റിട്ടുണ്ട്. മോഷണശ്രമം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ത്യാന വെസ്‌ലി സർവകലാശാലയിലെ മാസ്റ്റേഴ്‌സ് വിദ്യാർത്ഥി ആണ് സയ്യിദ്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. എല്ലാ സഹായവും സയ്യിദിനും കുടുംബത്തിനും ഉറപ്പ് നൽകി എന്നും കോൺസുലേറ്റ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam