ഇന്തോനേഷ്യയിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു; അഞ്ച് പേർ മരിച്ചു, 41 പേരെ കാണാതായി

Published : Aug 02, 2026, 04:23 PM IST
ferry fire

Synopsis

ഇന്തോനേഷ്യയിൽ 271 യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ച് അഞ്ച് പേർ മരിക്കുകയും 41 പേരെ കാണാതാവുകയും ചെയ്തു. 225 പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ജക്കാർത്ത: ഇന്തോനേഷ്യയിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചതിനെ തുടർന്ന് അഞ്ച് പേർ മരിക്കുകയും 41 പേരെ കാണാതാവുകയും ചെയ്തു. തീപിടിത്തം ഉണ്ടായപ്പോൾ 271 യാത്രക്കാരാണ് ഫെറിയിൽ ഉണ്ടായിരുന്നത്. 225 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

കിഴക്കൻ ജാവ പ്രവിശ്യയിലെ സുരബായയിൽ നിന്ന് തെക്കൻ സുലവേസിയിലെ മകാസ്സറിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഫെറിക്ക്, മദുര ദ്വീപിന് സമീപത്തുവെച്ചാണ് തീപിടിച്ചത്. അപകടം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശത്ത് കടലിൽ തെരച്ചിൽ തുടരുകയാണ്. ഫെറിയിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. രക്ഷാപ്രവർത്തനത്തിനായി നിരവധി കപ്പലുകളെ വിന്യസിച്ചു.

ഇന്തോനേഷ്യയിൽ ഒരു വർഷം മുൻപ് ഇതുപോലെ വൻ തീപിടിത്തം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ വടക്കൻ സുലവേസി പ്രവിശ്യയ്ക്ക് സമീപം കപ്പലിന് തീപിടിച്ചതിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. 150 ഓളം പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റെസ്റ്റോറന്‍റിൽ സാധാരണക്കാരിലൊരാളായി നടന്നുനീങ്ങി ദുബായ് ഭരണാധികാരി, സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ
ഡൊണാൾഡ് ട്രംപുമായി സംസാരിച്ച് സൗദി കിരീടാവകാശി; പശ്ചിമേഷ്യയിൽ സംഘർഷം അയവുവരുത്താൻ ആഹ്വാനം, നയതന്ത്ര പരിഹാരങ്ങൾക്ക് മുൻഗണന