ഡൊണാൾഡ് ട്രംപുമായി സംസാരിച്ച് സൗദി കിരീടാവകാശി; പശ്ചിമേഷ്യയിൽ സംഘർഷം അയവുവരുത്താൻ ആഹ്വാനം, നയതന്ത്ര പരിഹാരങ്ങൾക്ക് മുൻഗണന

Published : Aug 02, 2026, 03:18 PM IST
Saudi crown prince with trump

Synopsis

ഡൊണാൾഡ് ട്രംപുമായി സംസാരിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകേണ്ടതിന്‍റെ ആവശ്യകത ചർച്ചയിൽ കിരീടാവകാശി ഊന്നിപ്പറഞ്ഞു.

റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥകളും അവയുണ്ടാക്കുന്ന അന്താരാഷ്ട്ര പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. ഞായറാഴ്ചയായിരുന്നു നയതന്ത്ര പ്രാധാന്യമുള്ള ഈ സംഭാഷണം നടന്നത്.

മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകേണ്ടതിന്‍റെ ആവശ്യകത ചർച്ചയിൽ കിരീടാവകാശി ഊന്നിപ്പറഞ്ഞു. മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും സാഹചര്യം വൻ യുദ്ധത്തിലേക്ക് വഴിമാറുന്നത് തടയുന്നതിനും എല്ലാവിധ ശ്രമങ്ങളും നടത്തണമെന്ന് അമീർ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു.

സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണം. മേഖലയിലെ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നീക്കങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള സഹകരണ മേഖലകൾ അവലോകനം ചെയ്ത ഇരുവരും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വര്‍ഷങ്ങൾ കഴി‍ഞ്ഞിട്ടും നിലയ്ക്കാത്ത പ്രകമ്പനം; ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രത്തിൽ തുടർച്ചയായ ഭൂചലനങ്ങൾ, അപൂര്‍വ്വമെന്ന് റിപ്പോര്‍ട്ട്
റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന, അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ, പിന്തുണച്ച് ചൈനയും